സൈസ് എത്രയാണെന്ന് ചോദിച്ച ആരാധകന് തക്കതായ മറുപടി നല്‍കി പാര്‍വതി നായര്‍; സത്യസന്ധമായ പ്രണയമാണെങ്കില്‍ വിവാഹം ചെയ്യുന്ന ആളുടെ നാടും ഭാഷയും പ്രശ്നമല്ലെന്നും നടി
കൊച്ചി:യെന്നൈ അറിന്താല്‍’ എന്ന അജിത്ത് ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് പാര്‍വ്വതി നായര്‍. ചിത്രത്തില്‍ വില്ലന്റെ ഭാര്യയായ വില്ലത്തി കഥാപാത്രത്തെയായിരുന്നു പാര്‍വ്വതി അവതരിപ്പിച്ചിരുന്നത്. തുടര്‍ന്ന് കമല്‍ ഹസന് ഒപ്പം ഉത്തമ വില്ലന്‍ എന്ന ചിത്രത്തിലും ഉദയനിധി സ്റ്റാലിനൊപ്പം നിമിര്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് നിമിര്‍ എന്ന ചിത്രം.
അതേ സമയം മലയാളത്തില്‍ പൃഥ്വിരാജ് നായകനായ ജെയിംസ് ആന്റ് ആലീസ്, മോഹന്‍ലാല്‍ നായകനായ നീരാളി തുടങ്ങിയ ചിത്രങ്ങളിലും പാര്‍വതി അഭിനയിച്ചിട്ടുണ്ട്. മലയാളത്തെക്കാള്‍ പാര്‍വ്വതി ശ്രദ്ധിക്കപ്പെട്ടത് തമിഴകത്ത് തന്നെയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ ആരാധകര്‍ക്ക് വേണ്ടി ഒരു ചാറ്റിങ് പരിപാടിയുമായിട്ടാണ് പാര്‍വ്വതി ഇന്‍സ്റ്റാഗ്രാമില്‍ എത്തിയത്. എന്ത് വേണമെങ്കിലും ചോദിക്കാം എന്ന് പാര്‍വ്വതി പറഞ്ഞതോടെ പല തരത്തിലുള്ള ചോദ്യങ്ങളാണ് നടിയ്ക്ക് നേരിടേണ്ടി വന്നത്. തലതിരിഞ്ഞ ചോദ്യങ്ങള്‍ക്ക് അങ്ങനെ തന്നെ മറുപടി നല്‍കാനും പാര്‍വ്വതി മറന്നില്ല.
പാര്‍വ്വതിയുടെ സൈസ് എത്രയാണെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ചെരുപ്പിന്റെ സൈസ് 37 എന്നും ഡ്രസ്സിന്റെ സൈസ് എസ് (സ്മോള്‍) ആണെന്നും പാര്‍വ്വതി കമന്റ് എഴുതി. സ്വിമ്മിങ് സ്വൂട്ടില്‍ താങ്കള്‍ കംഫര്‍ട്ട് ആണോ എന്ന് ചോദിച്ചപ്പോള്‍, സ്വിം ചെയ്യുമ്പോള്‍ നിങ്ങള്‍ മറ്റ് എന്ത് വേഷമാണ് ധരിക്കാറുള്ളത് എന്നായിരുന്നു പാര്‍വ്വതിയുടെ മറു ചോദ്യം.
തമിഴ് പയ്യനെ കല്യാണം കഴിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍, എന്തുകൊണ്ട് ഇല്ല എന്നായിരുന്നു നടിയുടെ പ്രതികരണം. സത്യസന്ധമായ പ്രണയമാണെങ്കില്‍ വിവാഹം ചെയ്യുന്ന ആളുടെ നാടും ഭാഷയും പ്രശ്നമല്ല എന്ന് നടി പറഞ്ഞു. നായര്‍ എന്ന ജാതി പേര് എന്തിനാണ് കൊണ്ടു നടക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, എന്റെ പേര് പാര്‍വ്വതി നായര്‍ എന്നാണ് എന്ന് മാത്രം. എന്നാല്‍ ജാതിയ്ക്ക് ഒരു പ്രാധാന്യവും ഞാന്‍ നല്‍കുന്നില്ല എന്ന് പാര്‍വ്വതി പറഞ്ഞു