EntertainmentHealthNews
മരിച്ചെന്ന് വ്യാജ വാർത്ത; പൊട്ടിത്തെറിച്ച് ആദം ജോൺ നായിക
ബംഗാളി നടി മിഷ്തി മുഖർജി മരിച്ചത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു. എന്നാൽ ചില മാധ്യമങ്ങൾ മരിച്ചത് നടി മിഷ്ടി ചക്രവർത്തിയാണെന്നാണ്വാ വാർത്ത നൽകിയത്.
ഇപ്പോഴിതാ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് നടി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് മരിച്ചത് താനല്ല എന്ന് താരം അറിയിക്കുന്നത്.
“ചില വാർത്തകൾ പറയുന്ന പ്രകാരം ഞാനിന്ന് മരിച്ചു…ദൈവാനുഗ്രഹം കൊണ്ട് ഇപ്പോൾ ആരോഗ്യത്തോടെയിരിക്കുന്നു. ഇനിയും ഏറെ നാൾ ജീവിക്കാനുണ്ട്”. വ്യാജ വാർത്തകൾക്കെതിരേ മിഷ്ടി കുറിച്ചു. ആദം ജോൺ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മിഷ്ടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News