FeaturedHome-bannerKeralaNews
നടന്‍ കുണ്ടറ ജോണി അന്തരിച്ചു
തിരുവനന്തപുരം:നടന്‍ കുണ്ടറ ജോണി അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നെഞ്ച് വേദനയെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
1979-ൽ അഗ്നിപർവ്വതം എന്ന ചലച്ചിത്രത്തിലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്തെത്തിയത്. പിന്നീട് നിരവധി വില്ലൻ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ മനസിൽ ഇടം നേടി. കിരീടത്തിലലെ ജോണി അവതരിപ്പിച്ച് പരമേശ്വരൻ എന്ന കഥാപാത്രത്തെ മലയാളി മറക്കാൻ ഇടയില്ല. പെരുവണ്ണാപുരത്തെ വിശേഷം, നാടോടിക്കാറ്റ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News