FootballKeralaNewsSports

സന്തോഷ് ട്രോഫിയിൽ കേരളത്തിന് തോൽവി; ഫൈനൽ റൗണ്ടിനായി കാത്തിരിക്കണം

മാർഗാവോ: സന്തോഷ് ട്രോഫിയിൽ നിർണായക മത്സരത്തിൽ കേരളത്തിന് തോൽവി. എതിരില്ലാത്ത ഒരു ​ഗോളിന് ​ഗോവയാണ് കേരളത്തെ തോൽപ്പിച്ചത്. 58-ാം മിനിറ്റിൽ ​ഗോവൻ താരം ത്രിജോയ് ഡയസ് ആണ് ​ഗോൾ നേടിയത്. നിർണായക മത്സരത്തിലെ ജയത്തോടെ ​ഗോവ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന് യോ​ഗ്യത ഉറപ്പാക്കി. പക്ഷേ തോൽവിയോടെ ഫൈനൽ റൗണ്ട് പ്രവേശനത്തിന് കേരളം ഇനിയും കാത്തിരിക്കണം.

ആറ് ​​ഗ്രൂപ്പുകളിലായി 36 ടീമുകളാണ് സന്തോഷ് ട്രോഫിയിൽ മത്സരിക്കുന്നത്. നിലവിലത്തെ ചാമ്പ്യന്മാർക്കും റണ്ണർ അപ്പുകൾക്കും ഫൈനൽ റൗണ്ടിന് നേരിട്ട് യോ​ഗ്യത ലഭിക്കും. ആറ് ​ഗ്രൂപ്പുകളിലായി ഒന്നാമതെത്തുന്ന ടീമുകൾക്കും ഫൈനൽ റൗണ്ടിലേക്ക് പ്രവേശനം ഉറപ്പാക്കാം. കൂടാതെ ആറ് ​ഗ്രൂപ്പുകളിലായി രണ്ടാം സ്ഥാനത്ത് എത്തുന്ന നാല് ടീമുകൾക്കും ഫൈനൽ റൗണ്ടിലേക്ക് പ്രവേശിക്കാം.

​ഗോവയ്ക്കെതിരെ ഒരു സമനില ഉണ്ടായിരുന്നെങ്കിൽ കേരളം ഫൈനൽ റൗണ്ടിൽ എത്തുമായിരുന്നു. ആദ്യ മത്സരങ്ങളിൽ തകർപ്പൻ ജയവുമായി കേരളം മുന്നേറിയിരുന്നു. ​ഗുജറാത്തിനെയും ഛത്തീസ്​ഗണ്ഡിനെയും എതിരില്ലാത്ത മൂന്ന് ​ഗോളിനാണ് കേരളം തോൽപ്പിച്ചത്. ജമ്മു കാശ്മീരിനെ ഒന്നിനെതിരെ ആറ് ​ഗോളുകൾക്കും കേരളം ജയിച്ചിരുന്നു. ​ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ള കേരളത്തിന് ഇനി ഫൈനൽ റൗണ്ടിൽ പ്രവേശിക്കണമെങ്കിൽ മറ്റ് ടീമുകളുടെ ഫലങ്ങളെയും ആശ്രയിക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker