EntertainmentInternationalNews

നടനും ഗായകനുമായ ജസ്റ്റിന്‍ ടിംബര്‍ലെക്ക് അറസ്റ്റില്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോർക്കിൽ മദ്യപിച്ച് വാഹനമോടിച്ചതിന് അമേരിക്കൻ ഗായകനും ഗാനരചയിതാവും നടനുമായ ജസ്റ്റിൻ ടിംബർലെക്ക് അറസ്റ്റിലായതായി റിപ്പോര്‍ട്ട്. അസോസിയേറ്റഡ് പ്രസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  ടിംബർലേക്കിനെ പിന്നീട് കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്. 

ചൊവ്വാഴ്ച രാവിലെ വരെ ഗായകൻ പോലീസ് കസ്റ്റഡിയിലായിരുന്നുവെന്ന് ഒരു ഉറവിടത്തെ ഉദ്ധരിച്ച് എൻബിസി റിപ്പോർട്ട് ചെയ്യുന്നുണ്ട്. മാർച്ചിൽ പുറത്തിറങ്ങിയ ടിംബർലെക്കിന്‍റെ പുതിയ ആൽബമായ “എവരിതിംഗ് ഐ താട്ട് ഇറ്റ് വാസ്” പ്രൊമോട്ട് ചെയ്തുകൊണ്ട് “ഫോർഗെറ്റ് ടുമാറോ” എന്ന പേരിൽ ടിംബർലെക്ക്  ആഗോള പര്യടനത്തിലാണ് ഇപ്പോള്‍.

അടുത്തയാഴ്ച ചിക്കാഗോയിലെ യുണൈറ്റഡ് സെന്‍ററിലും ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിലും ജസ്റ്റിൻ ടിംബർലെക്ക് സംഗീത നിശ നടത്താനൊരുങ്ങുവയൊണ് പുതിയ സംഭവ വികാസം. ആഗോള ടൂറിന്‍റെ വടക്കേ അമേരിക്കൻ സന്ദര്‍ശനം ജൂലൈ 9-ന് കെന്‍റക്കിയിലാണ് സമാപിക്കുക. തുടർന്ന് അടുത്തമാസം അവസാനം യൂറോപ്പിൽ ഷോകൾ ആരംഭിക്കുമെന്നായിരുന്നു വിവരം.

1990 കളില്‍ പ്രശസ്തമായ ഡിസ്നി മൗസ്‌കെറ്റെര്‍സ് എന്ന ടിവി സീരിസില്‍ ബാലതാരമായാണ് ജസ്റ്റിൻ ടിംബർലെക്ക് അരങ്ങേറിയത്. ബ്രിഡ്നി സ്പേസ് ഇതേ ടിവി സീരിസില്‍ അഭിനയിച്ചിരുന്നു. പിന്നീട് ഇരുവരും കാമുകി കാമുകന്മാരായി. ജനപ്രിയ ബോയ് ബാൻഡായ എന്‍എസ്വൈഎന്‍സിയാണ് ജസ്റ്റിൻ ടിംബർലെക്കിനെ  പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്.

2002- മുതല്‍ ഗായനായി ഇദ്ദേഹം പ്രശസ്തനായി. ഒരു നടനെന്ന നിലയിൽ, ടിംബർലെയ്ക്ക് ദി സോഷ്യൽ നെറ്റ്‌വർക്ക്, ഫ്രണ്ട്സ് വിത്ത് ബെനിഫിറ്റ്സ് തുടങ്ങിയ സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker