കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ വഴിയില്‍ നിന്നും ലഭിച്ച സംഭവത്തില്‍ അധ്യാപകനെതിരെ നടപടി. പരീക്ഷാ ചുമതലകളില്‍ നിന്നും അധ്യാപകനെ മാറ്റി നിര്‍ത്തും. സര്‍വകലാശാലയ്ക്ക് വീഴ്ചയുണ്ടായില്ലെന്ന് പരീക്ഷ കണ്‍ട്രോളര്‍ പ്രതികരിച്ചു.
എന്നാല്‍ വീട്ടില്‍ വച്ച് മൂല്യനിര്‍ണയം നടത്തിയ ശേഷം ഉത്തരക്കടലാസ് ബൈക്കില്‍ സര്‍വകലാശാലയിലേക്ക് കൊണ്ടുപോകും വഴി നഷ്ടപ്പെടുകയായിരുന്നുവെന്നാണ് അധ്യാപകന്റെ വിശദീകരണം.
ഇന്ന് രാവിലെയാണ് കണ്ണൂര്‍ സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ബികോം രണ്ടാം വര്‍ഷം പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് റോഡരികില്‍ നിന്നും കിട്ടിയത്. ഡിസംബര്‍ 23-ന് നടന്ന പരീക്ഷയുടെ മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകളാണ് വഴിയില്‍ കിടന്നിരുന്നത്. ഈ പരീക്ഷയുടെ ഫലം പുറത്തുവന്നിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News