മസ്കറ്റ്: ഒമാനിലെ ഹൈമ വിലായത്തിൽ ഉണ്ടായ റോഡപകടത്തിൽ 5 പേർ മരണപ്പെട്ടു. അൽ വുസ്ത ഗവർണറേറ്റിലെ ഹൈമ വിലായത്തിൽ നവംബര്‍ ഏഴാം തീയതി നടന്ന ദാരുണമായ റോഡ് അപകടത്തിലാണ് അഞ്ച് പേരുടെ ജീവൻ നഷ്ടപെട്ടത്.
ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിച്ചുവരുന്ന അൽ വുസ്ത ഗവർണറേറ്റിലെ ഡയറക്ടർ ജെനെറൽ ഓഫ് ഹെൽത്ത് സർവീസ് പുറത്തിറിക്കിയിരുന്ന വാർത്താകുറിപ്പിലാണ് റോഡപകടത്തില്‍ അഞ്ചുപേര്‍ മരിച്ച വിവരം അറിയിച്ചിട്ടുള്ളത്.
ഹൈമ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വാഹനാപകടത്തിൽപ്പെട്ട ആറു പേരെ ഇന്നലെ വൈകിട്ട് എത്തിച്ചുവെന്നും അതിൽ അഞ്ചുപേർ മരണപെട്ടുവെന്നും ഒരാൾക്ക് ഗുരുതരമായ പരുക്കേറ്റുവെന്നുമാണ് അൽ വുസ്ത ഡയറക്ടർ ജെനെറൽ ഓഫ് ഹെൽത്ത് സർവിസ് പുറത്തിറിക്കിയിരുന്ന വാർത്താകുറിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News