30.6 C
Kottayam
Friday, April 19, 2024

സംസ്ഥാനത്തെ റോഡുകളില്‍ 341 അതീവ അപകട സാധ്യത മേഖലകള്‍; മൂന്നു വര്‍ഷത്തിനിടെ പൊലിഞ്ഞത് 1,730 ജീവനുകള്‍, കോട്ടയത്തെ പ്രധാന അപകട മേഖലകള്‍ പെരുന്ന, നാഗമ്പടം, ഏറ്റുമാനൂര്‍

Must read

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ 341 അതീവ അപകടസാധ്യത മേഖലള്‍. 341 കേന്ദ്രങ്ങളിലുണ്ടായ അപകടത്തില്‍ മാത്രം 1,730 പേര്‍ മരിച്ചെന്ന് റോഡ് സുരക്ഷാ അതോറിറ്റിയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ അപകടകേന്ദ്രങ്ങളുള്ളത്. ഇവിടങ്ങളില്‍ അടിയന്തരമായി സുരക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് റോഡ് സേഫ്റ്റി കമ്മീഷണര്‍ എന്‍ ശങ്കര്‍ റെഡ്ഡി പോലീസിനും മോട്ടോര്‍ വാഹനവകുപ്പിനും കൈമാറിയിട്ടുണ്ട്.

തിരുവനന്തപുരം പാപ്പനംകോട് 102 അപകടങ്ങളാണ് മൂന്ന് വര്‍ഷത്തിനിടെയുണ്ടായത്. 15 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കൊല്ലം ചവറ പരിമണം ക്ഷേത്രം ജങ്ഷന്‍, തിരുവനന്തപുരം കരമന ജങ്ഷന്‍, മലപ്പുറം കുറ്റിപ്പുറം ഹൈവേ ജങ്ഷന്‍, തിരുവനന്തപുരം ബാലരാമപുരം കൊടിനട, എറണാകുളത്തെ അങ്കമാലി, ആലപ്പുഴ തുറവൂര്‍, ചന്തിരൂര്‍, ഹരിപ്പാട് ആശ്രമം ജങ്ഷന്‍, തിരുവനന്തപുരം കിഴക്കേകോട്ട എന്നീ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നത്.

341 അപകടമേഖലകളില്‍ 65 എണ്ണവും തിരുവനന്തപുരത്താണ്. കൊല്ലത്ത് 56 അപകടകേന്ദ്രങ്ങളില്‍ 338 പേരുടെ ജീവന്‍ പൊലിഞ്ഞു. വൈറ്റിലയും അത്താണിയുമടക്കം എറണാകുളത്ത് 58 സ്ഥലങ്ങള്‍ കരിമ്പട്ടികയിലുണ്ട്. പത്തനംതിട്ടയില്‍ തുകലശ്ശേരി, അടൂര്‍, തിരുവല്ല, ആലപ്പുഴയില്‍ അരൂര്‍, പട്ടണക്കാട്, ചാരുമൂട്, കോട്ടയത്ത് പെരുന്ന, നാഗമ്പടം, ഏറ്റുമാനൂര്‍ എന്നീ സ്ഥലങ്ങളും അപകടങ്ങളുടെ എണ്ണത്തില്‍ മുന്നിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week