Home-bannerKeralaNewsRECENT POSTS
ആലുവയില്‍ പിക്കപ്പ് വാന്‍ പോസ്റ്റിലിടിച്ച ശേഷം മറിഞ്ഞു; പിക്കപ്പില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാറും അപകടത്തില്‍പ്പെട്ടു; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്
കൊച്ചി: ആലുവ പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി റോഡില്‍ പിക്കപ്പ് വാന്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. പിക്കപ്പ് വാനില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാറും അപകടത്തില്‍ പെട്ടു. ഇരു വാഹനങ്ങളും തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കുട്ടികളടക്കം നിരവധി യാത്രക്കാര്‍ ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്നെങ്കിലും വലിയ അപകടം ഒഴിവായി. ഇരു വാഹനങ്ങളും പെരുമ്പാവൂരില്‍ നിന്നു ആലുവ ഭാഗത്തേക്ക് പോകുകയായിരുന്നു. നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ റോഡിലേക്ക് തള്ളിനില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റിലിടിച്ച് ശേഷമാണ് മറുവശത്തേക്ക് ഇടിച്ചു കയറിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News