EntertainmentNews
കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് നടി ദിവ്യാ ഉണ്ണി
ആരാധകരുമായി കുഞ്ഞു പിറന്നതിന്റെ സന്തോഷം പങ്കുവെച്ച് നടി ദിവ്യാ ഉണ്ണി. കുഞ്ഞിനൊപ്പമുള്ള ചിത്രത്തിനോടൊപ്പം കുറിപ്പും പങ്കുവെച്ചുകൊണ്ടാണ് താരം എത്തിയത്. തനിക്ക് ഒരു കുഞ്ഞു രാജകുമാരി പിറന്നുവെന്നും ഐശ്വര്യ എന്നാണ് കുഞ്ഞിന്റെ പേരെന്നും ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ജനുവരി 14 നാണ് ദിവ്യയ്ക്ക് പെണ്‍കുഞ്ഞു പിറന്നത്.
എന്‍ജിനീയറായ ഭര്‍ത്താവ് അരുണ്‍ കുമാറിനൊപ്പം ഹൂസ്റ്റണിലാണ് ദിവ്യ താമസിക്കുന്നത്. താരം അമേരിക്കയില്‍ നൃത്ത വിദ്യാലയം നടത്തുകയാണ്. ആദ്യ വിവാഹത്തില്‍ ദിവ്യയ്ക്ക് അര്‍ജുന്‍, മീനാക്ഷി എന്നി രണ്ട് കുട്ടികളാണുള്ളത്. വിവാഹമോചനത്തിന് ശേഷം കുട്ടികള്‍ ദിവ്യയ്‌ക്കൊപ്പമാണ് താമസിക്കുന്നത്.
https://www.instagram.com/p/B77fizzJmqP/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News