Home-bannerKeralaNewsRECENT POSTS
ശൈലി മാറ്റാതെ ഗവര്‍ണറെ അംഗീകരിക്കാനാവില്ല; നിലപാട് വ്യക്തമാക്കി മുല്ലപ്പള്ളി
തിരുവനന്തപുരം: ശൈലി മാറ്റാതെ ഗവര്‍ണറെ അംഗീകരിക്കാനാവില്ലെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്രത്തില്‍ മോദി നടപ്പാക്കുന്ന അതേ കാര്യങ്ങളാണ് സംസ്ഥാനത്ത് പിണറായി വിജയനും നടപ്പാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാച്ച് ആന്‍ഡ് വാര്‍ഡിനെ സഭയില്‍ നിയോഗിച്ചത് ജനാധിപത്യത്തിന് കളങ്കമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ലനയപ്രഖ്യാപനത്തിനെത്തിയ ഗവര്‍ണറെ നിയമസഭയ്ക്കുള്ളില്‍വച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ തടഞ്ഞപ്പോഴാണ് വാച്ച് ആന്‍ഡ് വാര്‍ഡ് രംഗത്തെത്തിയത്. ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷ എംഎല്‍എമാരെ ബലംപ്രയോഗിച്ചു നീക്കിയാണ് വാച്ച് ആന്‍ഡ് വാര്‍ഡ് ഗവര്‍ണറെ ഡയസിലേക്ക് എത്തിച്ചത്. ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയപ്പോള്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു പുറത്തേക്കു പോകുകയും ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News