മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടന്ന 1.01 ലക്ഷം പേര്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്നു മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടന്ന 1.01 ലക്ഷം പേര്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 3.80 ലക്ഷം പേര്‍ കേരളത്തിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ 2.16 ലക്ഷം പേര്‍ക്ക് പാസ് നല്‍കിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദേശത്തുനിന്ന് 1.34 ലക്ഷം പേര്‍ തിരികെ വരാന്‍ രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ 11,000 പേര്‍ സംസ്ഥാനത്തു മടങ്ങിയെത്തിയെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം വലിയ തോതിലുള്ള പ്രദേശങ്ങളില്‍നിന്നടക്കം ആളുകള്‍ വരുന്നു. മറ്റിടങ്ങളില്‍നിന്ന് ആളുകള്‍ വരുന്നതിന് മുന്‍പ് ഇവിടെ ചികിത്സയില്‍ ഉണ്ടായിരുന്നത് 16 പേരാണെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍നിന്നു വന്ന 72 പേര്‍ക്കും തമിഴ്‌നാട്ടില്‍ നിന്നെത്തിയ 71 പേര്‍ക്കും കര്‍ണാടകയില്‍ നിന്നെത്തിയ 35 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ 133 പേര്‍ക്ക് രോഗബാധ ഉണ്ടായി.
വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് തിരികെ പോകാന്‍ യാത്രാ സൗകര്യം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹോട്ട്‌സ്‌പോട്ടില്‍നിന്ന് വരുന്നവര്‍ക്കായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.