KeralaNewsRECENT POSTS

വിസിലടിക്കുന്നതിന് മുമ്പ് ഗോളടിക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നതെന്ന് എ. വിജയരാഘവന്‍

തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാന്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. പിണറായി സര്‍ക്കാരിനെ കുടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിസിലടിക്കുന്നതിന് മുമ്പ് ഗോളടിക്കാനാണ് ചെന്നിത്തല ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ ഈ നീക്കത്തെ പ്രോത്സാഹിപ്പിക്കാനാകില്ല. കേരളത്തില്‍ നിലവില്‍ ഭരണഘടനാ പ്രതിസന്ധിയില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. നേരത്തേ, മന്ത്രി എ.കെ. ബാലനും ഇതേ വിഷയത്തില്‍ ചെന്നിത്തലയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker