ആലുവയിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി
കൊച്ചി: ആലുവയില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി. തായക്കാട്ടുകരയില്‍ താമസിക്കുന്ന ബിഹാറി കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. ബിഹാറി കുടുംബം താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ രണ്ട് ദിവസം മുമ്പ് താമസിക്കാനെത്തിയ അസം സ്വദേശിയായ അസഫാക്ക് ആലം എന്നയാളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അസം സ്വദേശിക്കൊപ്പം പെണ്‍കുട്ടി പോകുന്നതായുള്ള സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചത്. ഇയാള്‍ കെഎസ്ആര്‍ടി ബസില്‍ കുട്ടിയെ കയറ്റിക്കൊണ്ടുപോകുന്നതായും കണ്ടെത്തിയിട്ടുണ്ട്. ബസ് പോയ റൂട്ടില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ജില്ല വിട്ടിട്ടുണ്ടാകില്ലെന്നും പോലീസ് വിലയിരുത്തുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷമായി ആലുവയിലെ തായക്കാട്ടുകരയില്‍ താമസിക്കുന്ന ബിഹാറി കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് കാണാതായത്.