നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ മലയാളി യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാവേലിക്കര കുറത്തികാട് കുഴിമുക്ക് സ്വദേശി ബിന്‍റു തോമസിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 21 വയസുകാരനായ ബിന്‍റുവിനെ നോയിഡ സെക്ടര്‍ 20-ലെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതിന് പിന്നിലെ കാരണം വ്യക്തമല്ല.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ബിന്‍റുവിന്‍റെ അമ്മ മേഴ്സി നോയിഡയിൽ മദർസൺ ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരിയാണ്. സഹോദരി നേഴ്സിംഗ് വിദ്ധ്യാര്‍ത്ഥി. സംസ്കാരം നാളെ നോയിഡയില്‍ നടക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News