25.2 C
Kottayam
Thursday, May 16, 2024

യാത്രക്കാരെ പെരുവഴിയില്‍ ഇറക്കി വിട്ട് ദീര്‍ഘദൂര സ്വകാര്യ ബസ് ജീവനക്കാരുടെ കൊടുംക്രൂരത; പ്രതിഷേധം ശക്തമാകുന്നു

Must read

പാറശാല: യാത്രക്കാരോടുള്ള ദീര്‍ഘദൂര സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരതയ്ക്ക് അവസാനമില്ല. സ്റ്റോപ്പ് എത്തും മുമ്പ് യാത്രക്കാരെ പെരുവഴിയില്‍ ഇറക്കിവിട്ടതാണ് പുതിയ വിവാദം. ബംഗളൂരു- തിരുവനന്തപുരം സര്‍വീസ് നടത്തുന്ന മാജിക് എക്‌സ്പ്രസിലെ ജീവനക്കാരാണ് യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ടത്.

ബസിന് തിരുവനന്തപുരം നഗരത്തിലേക്ക് കടക്കാന്‍ അനുമതി ഇല്ലെന്ന് ചൂണ്ടിക്കാട്ടി പാറശാലയില്‍ എത്തിയപ്പോള്‍ യാത്രക്കാരെ പെരുവഴിയില്‍ ഇറക്കി വിടുകയായിരിന്നു. വെള്ളിയാഴ്ച രാത്രി പത്തുമണിക്ക് പുറപ്പെടേണ്ട ബസ് ബംഗളൂരുവില്‍നിന്ന് തിരിച്ചത് ഇന്നു പുലര്‍ച്ചെയാണെന്നും യാത്രക്കാര്‍ ആരോപിച്ചു. പാറശാലയില്‍ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week