മഹാരാഷ്ട്രയിൽ വമ്പൻ വിജയത്തിലേക്ക് ബിജെപി, ലീഡ് നില 200 ലേക്ക് ; ജാർഖണ്ഡിലും മുന്നേറ്റം

മുംബൈ: സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻ ഡി എയുടെ കുതിപ്പ്. ആദ്യ ഘട്ടത്തിൽ ഇഞ്ചോടിഞ്ച് എന്ന് തോന്നിച്ചെങ്കിലും വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ രണ്ട് സംസ്ഥാനങ്ങളിലും ബി ജെ പി സഖ്യം കുതിക്കുകയാണ്.

മഹാരാഷ്ട്രയിൽ മഹാ വിജയം നേടുമെന്ന സൂചനകളാണ് രണ്ടാം മണിക്കൂറിൽ പുറത്തുവരുന്നത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 200 സീറ്റും കടന്നാണ് ബി ജെ പി സഖ്യം അധികാരത്തിലേക്ക് കുതിക്കുന്നത്. മഹാ വികാസ് അഖാഡിയാകട്ടെ 70 സീറ്റുകളിൽ മാത്രമാണ് ലീ‍ഡ് ചെയ്യുന്നത്.

ജാർഖണ്ടിൽ മത്സരം കുറച്ചുകൂടി കടുക്കുന്നുണ്ടെങ്കിലും നിലവിൽ ബി ജെ പി സഖ്യം  മുന്നിലാണ്. 41 സീറ്റിൽ എൻ ഡി എ മുന്നേറുമ്പോൾ 38 സീറ്റിലാണ് ‘ഇന്ത്യ’ സഖ്യം മുന്നിട്ട് നിൽക്കുന്നത്. എക്സിറ്റ് പോളുകളിൽ മഹാരാഷ്ട്രയിലും ജാർഖണ്ടിലും എൻ ഡി എ വിജയിക്കുമെന്നായിരുന്നു പ്രവചനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News