തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് എന്‍ഐഎയ്ക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എം. ശിവശങ്കര്‍ കൊച്ചിയിലേക്ക് പുറപ്പെട്ടു. പുലര്‍ച്ചെ നാലരയോടെയാണ് പൂജപ്പുരയിലെ വീട്ടില്‍നിന്നാണ് ശിവശങ്കര്‍ കൊച്ചിയിലേക്ക് തിരിച്ചത്. ഹൈദരാബാദില്‍ നിന്നും ചെന്നൈയില്‍നിന്നുമുള്ള ഉയര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ എത്തിയിട്ടിട്ടുണ്ടെന്നാണ് സൂചന.
ജൂലൈ 23ന് ശിവശങ്കറിനെ എന്‍ഐഎ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കസ്റ്റംസ് ഒൻപത് മണിക്കൂറും എന്‍ഐഎ അഞ്ചു മണിക്കൂറുമാണ് ചോദ്യം ചെയ്തത്. ശിവശങ്കറിന്റെയും പ്രതികളുടെയും മൊഴികളിലെ വൈരുധ്യം കേന്ദ്രീകരിച്ചായിരിക്കും ഇന്നു ചോദ്യംചെയ്യല്‍ തുടങ്ങുക. ഈ വൈരുധ്യങ്ങള്‍ക്ക് ഉത്തരം കിട്ടുന്ന മറുപടിയുണ്ടായില്ലെങ്കില്‍ അറസ്റ്റ് ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. സ്വര്‍ണക്കടത്തിലെ പ്രതികള്‍ക്ക് ശിവശങ്കര്‍ സഹായം ചെയ്തുവെന്നത് തെളിഞ്ഞിട്ടുണ്ട്. പ്രതികളുമായുള്ള ബന്ധം നിഷേധിച്ചിട്ടില്ല. എന്നാല്‍, സ്വര്ണക്കടത്തുകാരാണ് ഇവരെന്ന് അറിയില്ലായിരുന്നുവെന്നാണ് ശിവശങ്കറിന്റെ നിലപാട്.