24.9 C
Kottayam
Friday, June 5, 2026

പ്രതിഷേധക്കാരും ബിജെപി നേതാക്കളും ഉറങ്ങി ,അർദ്ധരാത്രിയോടെ കാെവിഡ് ബാധിതന്റെ മൃതദേഹം സംസ്കരിച്ച് ജില്ലാ ഭരണകൂടം,മണിക്കൂറുകൾ നീണ്ട നാണക്കേടിന് പരിസമാപ്തി

Must read

കോട്ടയം.ബിജെപി കൗൺസിലറുടെ നേതൃത്വത്തിൽ ഉയർത്തിയ പ്രതിഷേധത്തിന്റെ ആക്കം കുറഞ്ഞതോടെ കാെവിഡ് ബാധിതന്റെ മൃദദേഹം കോട്ടയം മുട്ടമ്പലം mmm ലം പൊതുശ്മശാനത്തിൽ തന്നെ സംസ്കരിച്ചു അർദ്ധരാത്രിയോടെ പോലീസ് സന്നാഹത്തോടെയാണ് മൃതദേഹം സംസ്കരിച്ചത്.

ചുങ്കം സിഎംഎസ് കോളേജ് ഭാഗത്ത് അത് നടിമാരിൽ ഔസേപ്പ് ജോർജിന്റെ (83)മൃതദേഹമാണ് ഒരു പകൽ മുഴുവൻ നീണ്ട പ്രതിഷേധങ്ങൾക്ക് ശേഷം സംസ്കരിച്ചത്,ജില്ലാ ഭരണകൂടത്തിന് നിർണായകമായ ഇടപെടലാണ് വിഷയത്തിന് പോംവഴി ഉണ്ടാക്കിയത്.

ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് ഔസേപ്പ് മൃതദേഹം സംസ്കരിക്കുന്നതിനായി കോട്ടയം മുട്ടമ്പലം നഗർ ശ്മശാനത്തിൽ എത്തിച്ചത്.എന്നാൽ അദ്ദേഹം സംസ്കരിക്കുമ്പോൾ സമീപത്തുള്ള കോളനിയിലേക്ക് പുക അടിച്ചു കയറുമെന്നും.ഇത് രോഗബാധ കാരണമാകുമെന്നും ചൂണ്ടിക്കാട്ടി ബിജെപി കൗൺസിലർ ഹരികുമാറിനെ നേതൃത്വത്തിലുള്ള സംഘം നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

ഇതിന് പിന്നാലെ നാട്ടുകാർ സെമിത്തേരിയിൽ ക്കുള്ള വഴി അടക്കം അടച്ചിട്ട് പ്രതിഷേധിച്ചു.ജില്ലാ ഭരണകൂടത്തിന് നേതൃത്വത്തിൽ മണിക്കൂറോളം ചർച്ച നടത്തിയെങ്കിലും വിട്ടുവീഴ്ചയ്ക്ക് നാട്ടുകാർ തയ്യാറായില്ല.തുടർന്ന് ജില്ലാ ഭരണകൂടം സംസ്കാരം മാറ്റിവയ്ക്കുകയായിരുന്നു.ഒടുവിൽ പ്രതിഷേധക്കാർ ഉറങ്ങാൻ പോയതോടെ മൃതദേഹം സംസ്കരിക്കാൻ ജില്ലാ ഭരണകൂടം വളരെ പെട്ടെന്ന് തീരുമാനം എടുക്കുകയായിരുന്നു.അർദ്ധരാത്രിയോടെ എ ആർ ക്യാമ്പിൽ നിന്ന് അടക്കം നൂറോളം പോലീസുകാരെ വിന്യസിച്ചു.തുടർന്ന് മെഡിക്കൽ കോളേജിൽ നിന്നും ആംബുലൻസിൽ മൃതദേഹം സമാധാനത്തിൽ എത്തിച്ചു.

- Advertisement -

കേക്ക് റോഡ് മുതൽ സ്മശാനം വരെയുള്ള ഭാഗത്ത് പോലീസ് ബന്തവസ് തീർത്തു.മിനിറ്റുകൾക്കുള്ളിൽ സംസ്കാരചടങ്ങിൽ തീർത്തു. 11.ലോടെയാണ് ചടങ്ങുകൾ അവസാനിച്ചത്.സംസ്കാരചടങ്ങുകൾ തടഞ്ഞ ബിജെപി പ്രവർത്തകരുടെ നടപടികൾക്കെതിരെ സമൂഹ മാധ്യമങ്ങൾ വഴി ലോകമെമ്പാടും വലിയ വിമർശനമാണ് ഉയരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week