35.9 C
Kottayam
Thursday, April 25, 2024

സൈബര്‍ ആക്രമണം : നടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Must read

ചെന്നൈ: സോഷ്യൽ മീഡിയ ദുരുപയോഗം, ഭീഷണിപ്പെടുത്തൽ എന്നിവ ചൂണ്ടിക്കാട്ടി തമിഴ്-കന്നഡ നടി വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

അടുത്തിടെ, വിജയ ലക്ഷ്മി നിരവധി വീഡിയോകൾ അവരുടെ സോഷ്യൽമീഡിയ അക്കൗണ്ടുളിലൂടെ പുറത്തുവിട്ടിരുന്നു. നം തമിളർ പാർട്ടി നേതാവ് സീമാൻ, പനങ്കാട്ട് പടൈ നേതാവ് ഹരി നാടാര്‍ എന്നിവരുടെ അനുയായികൾ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നതായി നടി വീഡിയോകളില്‍ ആരോപിച്ചിരുന്നു.

ഞായറാഴ്ച രക്തസമ്മർദ്ദം കുറയാൻ കാരണമാകുന്ന ഗുളികകൾ കഴിച്ചതായി അവകാശപ്പെടുന്ന ഒരു വീഡിയോ അവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

വിജയ ലക്ഷ്മിയെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ നടക്കുന്നു.

സീമാന്റെയും ഹരി നടാറിന്റെയും അനുയായികൾ തന്നെ ഉപദ്രവിക്കുന്നതായി പറഞ്ഞ വിജയലക്ഷ്മി രണ്ട് നേതാക്കളെയും അറസ്റ്റ് ചെയ്യണമെന്നും വീഡിയോയില്‍ ആവശ്യപ്പെട്ടു.

“ഇത് എന്റെ അവസാന വീഡിയോയാണ്. കഴിഞ്ഞ നാല് മാസമായി സീമാനും അദ്ദേഹത്തിന്റെ പാർട്ടി അംഗങ്ങളും കാരണം ഞാൻ കടുത്ത സമ്മർദ്ദത്തിലാണ്. എന്റെ കുടുംബത്തിനായി അതിജീവിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. ഹരി നാടാര്‍ സമൂഹമാധ്യമങ്ങളില്‍ എന്നെ അപമാനിച്ചു.. ഞാൻ ബിപി ഗുളികകൾ കഴിച്ചു. കുറച്ച് സമയത്തിനുള്ളിൽ എന്റെ ബിപി കുറയുകയും ഞാൻ മരിക്കുകയും ചെയ്യും.”- ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോയില്‍ വിജയലക്ഷ്മി പറഞ്ഞു.

തന്റെ മരണം ഒരു കണ്ണ് തുറപ്പിക്കുന്ന ഒന്നായിരിക്കണമെന്നും സീമാനെയും ഹരി നടറിനെയും രക്ഷപ്പെടാൻ അനുവദിക്കരുതെന്നും നടി ആരാധകരോട് അഭ്യർത്ഥിച്ചു.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും രാഷ്ട്രീയ സാന്നിധ്യമുള്ള തമിഴ് ദേശീയ പാർട്ടിയായ നാം തമിളർ കാച്ചിയുടെ നേതാവാണ് സീമാൻ. രാഷ്ട്രീയ സംഘടനയായ പനങ്കാട്ട് പടൈ നേതാവ് ഹരി കഴിഞ്ഞ വർഷം ഒക്ടോബറിൽ തമിഴ്‌നാട്ടിൽ നടന്ന നംഗുനേരി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week