24.1 C
Kottayam
Friday, June 5, 2026

പൂഞ്ഞാറില്‍ വീടുകയറി ആക്രമണം,യുവാവിന് പരുക്ക്

Must read

പൂഞ്ഞാര്‍: തെക്കേക്കരയില്‍ പട്ടികജാതി കുടുംബത്തിന് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം.കാഞ്ഞിരത്തിങ്കല്‍ മോഹനന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.അസഭ്യവര്‍ഷവുമായി വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയ അക്രമി സംഘം വിടിന്റെ ജനല്‍ചില്ലുകളു. പൈപ്പ് ലൈനുകളും അടിച്ചു തകര്‍ത്തു.

അക്രമികളെത്തിയ സമയത്ത് മോഹനന്റെ ഭാര്യ വിട്ടില്‍ തനിച്ചായിരുന്നു.ബഹളം കേട്ട് ഓടി എത്തിയ മകനെ ഗുണ്ടാസംഘം ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിയ്ക്കുകയും റബര്‍ കത്തി കൊണ്ട് കുത്തി പരിക്ക് ഏല്‍പ്പിയ്ക്കുകയും ചെയ്തതായി പരാതിയുണ്ട്.

സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ അക്രമിസംഘം വന്ന വാഹനം സ്വയം തല്ലിതകര്‍ത്ത് പരിസരത്ത് ഭികര അന്തരീക്ഷം സൃഷ്ടിച്ചതായും പരാതിയില്‍ പറയുന്നു. മുമ്പും ഇതേ സംഘം മോഹനന്റെ വീട്ടില്‍ അതിക്രമിച്ച് കയറി അസഭ്യം പറയുകയും, കൊലവിളി നടത്തുകയു ചെയ്തിട്ടുണ്ട് പോലീസില്‍ പരാതി നല്‍കി എങ്കിലും യാതൊരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ല.
പരിക്കേറ്റ കുടുംബങ്ങള്‍ കാത്തിരപ്പള്ളി കുന്നേല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.

സി.പി.എം പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിന്നെും ശക്തമായ നടപടി വേണമെന്നും ബി.ജെ.പി പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week