30 C
Kottayam
Monday, November 25, 2024

മകനേക്കാൾ പ്രായംകുറഞ്ഞ യുവാവുമായി പ്രണയം; കുടുംബത്തെ ഉപേക്ഷിച്ച് ബ്രസീൽ സ്വദേശിനി ഇന്ത്യയിലെത്തി

Must read

ഡല്‍ഹി:പ്രണയത്തിന് അതിരുകളില്ലെന്നാണെല്ലോ പറയാറ്. ജാതിയും മതവും നാടും ഭാഷയും പ്രായവുമൊന്നും അവിടെ തടസ്സമാകുന്നതേയില്ല. പ്രായത്തിന്റെയും ഭാഷയുടെയും വേലിക്കെട്ടുകള്‍ തകര്‍ത്ത ഒരു പ്രണയകഥയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

ചത്തീസ്ഗഢിലെ 30-കാരനെ വിവാഹം കഴിക്കാന്‍ 51-കാരി പറന്നെത്തിയത് ബ്രസീലില്‍ നിന്നാണ്. എന്നാല്‍ പ്രണയിതാവിനൊപ്പം ജീവിക്കാന്‍ 51-കാരിയായ റോസി എത്തിയത് ഭര്‍ത്താവിനെയും മകനേയും ഉപേക്ഷിച്ചാണെന്ന് മാത്രം. പവന്‍ ഗോയല്‍ എന്ന യുവാവ് റോസിയുടെ മകനേക്കാള്‍ രണ്ടുവയസ്സിന് ഇളയതാണ്.

കഴിഞ്ഞ വര്‍ഷം നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ കച്ചില്‍ വെച്ചാണ് റോസിയും പവനും കണ്ടുമുട്ടുന്നത്. ആദ്യം ഭാഷയും പ്രായവും തടസ്സമായെങ്കിലും പതിയെ ഇരുവരും അടുത്ത സുഹൃത്തുക്കളായി. സൗഹൃദം പിന്നീട് പ്രണയത്തിനു വഴിമാറുകയായിരുന്നു. റോസി ബ്രസീലിലേക്ക് തിരിച്ചുപോയതിനു ശേഷം ഇരുവരും സാമൂഹികമാധ്യമങ്ങള്‍ വഴി ബന്ധം തുടര്‍ന്നു. പ്രണയം കടുത്തതോടെ ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിക്കാന്‍ റോസി തീരുമാനിക്കുകയായിരുന്നു.

ഇപ്പോള്‍ ഡല്‍ഹിയില്‍ പവന്റെ കുടുംബത്തോടൊപ്പമാണ് റോസിയുടെ താമസം. വിവാഹശേഷം ഇന്ത്യയില്‍ സ്ഥിരതാമസമാക്കണമെന്നാണ് റോസിയുടെ ആഗ്രഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

കോടിക്കിലുക്കത്തിൽ ഐ പി. എൽ മെഗാലേലം; അകത്തായവരും പുറത്തായവരും, വിശദാംശങ്ങളിങ്ങനെ

ജിദ്ദ: ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരമായിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്‌നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില....

പാലക്കാട് തോൽവി: കെ. സുരേന്ദ്രൻ രാജിയ്ക്ക്

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കെ സുരേന്ദ്രൻ. പാലക്കാട്ടെ പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രൻ പക്ഷം അവകാശപ്പെട്ടുന്നു. അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ...

കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; ഒരുകോടി രൂപയും 300 പവനും കവർന്നതായി പരാതി

കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച. വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടിൽ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി ഉയർന്നിരിക്കുന്നത്. അഷ്റഫും കുടുംബവും യാത്ര...

ഇൻസ്റ്റാ സുഹൃത്തുമായുള്ള വിവാഹത്തിന് തടസ്സം; അഞ്ചുവയസ്സുകാരിയെ അമ്മ കഴുത്ത് ഞെരിച്ചു കൊന്നു

ന്യൂഡൽഹി : ഇൻസ്റ്റഗ്രാം സുഹൃത്തിനെ വിവാഹം കഴിക്കാനായി അഞ്ചുവയസ്സുകാരിയായ മകളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ഡൽഹി അശോക് വിഹാറിലാണ് സംഭവം. കുട്ടിയെ സ്വീകരിക്കാൻ സുഹൃത്തും കുടുംബവും വിസമ്മതിക്കുകയും വിവാഹം ചെയ്യാൻ...

കളമശ്ശേരിയിലെ അപ്പാർട്ട്മെൻ്റിൽ വീട്ടമ്മയുടെ കൊലപാതകം; 2 പ്രതികൾ പിടിയിൽ

കൊച്ചി: കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതികളായ രണ്ട് പേര്‍ പിടിയിൽ. കാക്കനാട് സ്വദേശിയായ ​  ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്‍ ഗിരീഷ് ബാബു, സുഹൃത്ത് ഖദീജ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ജെയ്സിയുടെ സ്വർണ്ണവും പണവും മോഷ്ടിക്കാൻ വേണ്ടിയായിരുന്നു...

Popular this week