ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ലാർനു വനമേഖലയിൽ മറ്റൊരു ഭീകരനായുള്ള തിരച്ചിൽ തുടരുകയാണ്. ഇയാൾ ഇപ്പോഴും ഇവിടെയുണ്ടെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി കശ്മീരിൽ നാലിടത്താണ് വെടിവെപ്പുണ്ടായത്.
താഴ്വരയിൽ ഭീകരർക്കായി വ്യാപക തിരച്ചിലാണ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് സേനാവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ബുധ്ഗാമിൽ അതിഥി തൊഴിലാളികൾക്കുനേരെ ഭീകരർ വെടിയുതിർത്തത് വെള്ളിയാഴ്ചയായിരുന്നു. ബന്ദിപുരയിൽ ബിലാൽ കോളനിയിലെ സൈനിക ക്യാമ്പിനുനേരെയും വെടിവെപ്പുണ്ടായിരുന്നു. ആക്രമണങ്ങളിൽ സുരക്ഷാ സേനാംഗങ്ങൾക്കോ നാട്ടുകാർക്കോ പരിക്കില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News