24.9 C
Kottayam
Thursday, September 19, 2024

കോട്ടയത്ത് പൂജാരിയുടെ ദക്ഷിണയും സ്വർണ മോതിരവും കവർന്നു; യുവാവ് അറസ്റ്റിൽ

Must read

കോട്ടയം: മാങ്ങാനം പടച്ചിറയിൽ ക്ഷേത്രത്തിൽ കയറി മോഷണം നടത്തിയ പ്രതി പിടിയിൽ. ഒളിവിലായിരുന്ന വാഴൂര്‍ സ്വദേശി മുകേഷ് കുമാര്‍ ആണ് പിടിയിലായത്. ക്ഷേത്രത്തിലെ പൂജാരിയുടെ സ്വര്‍ണ്ണവും പണവുമാണ് ഇയാൾ മോഷ്ടിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 25 ന് പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു വാഴൂര്‍ സ്വദേശി മുകേഷ് കുമാര്‍ പടച്ചിറ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മോഷണം നടത്തിയത്. 

ക്ഷേത്രത്തിൽ സപ്താഹം നടത്താറുള്ള സ്റ്റേജിലെ ഉരുളിയിൽ വച്ചിരുന്ന പൂജാരിക്ക് ദക്ഷിണയായി ലഭിച്ച 8,000 രൂപ ഇയാൾ കവര്‍ന്നു. ഇതിന് അടുത്തായി വെച്ചിരുന്ന പൂജാരിയുടെ ബാഗിൽ നിന്നും മൂന്ന് ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ മോതിരവും മോഷ്ടിച്ചു. സംഭവം നടക്കുമ്പോൾ പൂജാരി സ്ഥലത്തുണ്ടായിരുന്നില്ല. മോഷണം നടത്തിയ ഇയാൾ പിന്നീട് ഒളിവിൽ പോയി.

സംഭവം നടന്ന ശേഷം രാവിലെ ക്ഷേത്രം ഭാരവാഹികളും പുജാരിയുമാണ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. വിരലടയാള വിദ്ഗധരെ അടക്കം ഉപയോഗിച്ച് പൊലീസ് ശാസ്ത്രീയമായ രീതിയിൽ അന്വേഷണം നടത്തി പ്രതിയെ തിരിച്ചറിഞ്ഞു. ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജാരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week