KeralaNews

കാഞ്ഞങ്ങാട് പാളം മുറിച്ച് കടക്കവേ ട്രെയിൻ തട്ടി 3 സ്ത്രീകൾക്ക് ദാരുണാന്ത്യം; മരിച്ചവർ കോട്ടയം സ്വദേശികൾ

കാസർകോട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മൂന്നു സ്ത്രീകൾ മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ (70), ആലീസ് തോമസ്(69), എയ്ഞ്ചൽ (30) എന്നിവരാണ് മരിച്ചത്. കോയമ്പത്തൂർ – ഹിസാർ ട്രെയിൻ ആണ് ഇവരെ തട്ടിയത്.

കള്ളാറിൽ കല്യാണത്തിന് പങ്കെടുത്ത് തിരിച്ച് ട്രെയിനിൽ മടങ്ങാൻ എത്തിയതായിരുന്നു ഇവർ. പാളം മുറിച്ച് കടക്കുമ്പോൾ അബദ്ധത്തിൽ ട്രെയിൻ തട്ടുകയായിരുന്നു. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ്. പൊലീസ് സ്ഥലത്തെത്തി നടപടികൾ പുരോ​ഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker