24.2 C
Kottayam
Saturday, September 21, 2024

പെരുവഴിയില്‍ റേസിംഗ്‌, പിന്നാലെ പാഞ്ഞ്‌ പൊലീസ്;അങ്കമാലിയിലെ കാറോട്ടക്കാര്‍ റിമാൻഡിൽ

Must read

കൊച്ചി: അങ്കമാലിയില്‍ പൊലീസിനെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തി കാര്‍ റേസിംഗ് നടത്തിയ സംഭവത്തില്‍ യുവാക്കളെ റിമാന്‍ഡ് ചെയ്തു. വാഹനത്തിലുണ്ടായിരുന്ന ലഹരി വസ്തുക്കള്‍ വഴിയോരത്ത് വലിച്ചെറിഞ്ഞെന്ന് യുവാക്കള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചെങ്കിലും ഇത് കണ്ടെത്താനായിട്ടില്ല.  ഇന്നലെ രാത്രി അങ്കമാലി പെരുമ്പാവൂര്‍ റൂട്ടില്‍ അപകടകരമാംവിധം വാഹനമോടിച്ച മൂന്ന് പേരില്‍ ഒരാള്‍ ഇപ്പോഴും ഒളിവിലുമാണ്.

അതിവേഗത്തില്‍ പായുന്ന കാര്‍. പിന്നാലെ പിന്തുടരുന്ന പൊലീസ് വാഹനം. പരിഭ്രാന്തരനായി ഓടിക്കൂടുന്ന ആള്‍ക്കൂട്ടം. സിനിമ സ്റ്റൈലിലായിരുന്നു ഇന്നലെ അങ്കമാലി പെരുമ്പാവൂര്‍ റൂട്ടിലെ ചെയ്സിംഗ്. ലഹരി കടത്തുന്നെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് കൈ കാണിച്ചതോടെയാണ് തൊടുപുഴ സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച കാര്‍ അമിത വേഗത്തില്‍ കടന്നു കളഞ്ഞത്.

റോഡിലുണ്ടായിരുന്ന മൂന്നു വാഹനങ്ങളില്‍ യുവാക്കളുടെ കാറു തട്ടി. ഒടുവില്‍ ഗതികെട്ട് പെരുമ്പാവൂരിനടത്ത് ഒക്കലില്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളില്‍ രണ്ടു പേരെ നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ സ്വദേശികളായ അജ്മലും റിന്‍ഷാദുമാണ് പിടിയിലായത്.  

ഇവരുടെ വാഹനത്തില്‍ പരിശോധന നടത്തിയെങ്കിലും ലഹരി വസ്തുക്കള്‍ ഒന്നും കണ്ടെത്താനായില്ല. വരുന്ന വഴി ലഹരി വസ്തുക്കള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞതായി യുവാക്കള്‍ മൊഴി നല്‍കിയെന്നും ഇതനുസരിച്ച് പലയിടത്തും തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും അങ്കമാലി പൊലീസ് അറിയിച്ചു.

കൃത്യനിര്‍വഹണത്തിനിടെ പൊലീസുകാരെ പരിക്കേല്‍പ്പിച്ചതിനും പൊലീസ് വാഹനം തകര്‍ത്തതിനുമാണ് കേസെടുത്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. ഓടിരക്ഷപ്പെട്ട മൂന്നാമന്‍ തൊടുപുഴ സ്വദേശി അരുണ്‍കുമാറിനായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ ആക്രമണം: ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ലെബനനിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറെ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചു. ഹിസ്ബുള്ളയുടെ സ്പെഷ്യൽ ഓപ്പറേഷൻ യൂണിറ്റായ റെദ്വാൻ ഫോഴ്സിൻ്റെ...

തൃശൂർ പൂരം കലക്കല്‍ അന്വേഷണം: വിവരാവകാശ മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ,...

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

Popular this week