23.5 C
Kottayam
Friday, September 20, 2024

‘ഉമ്മയെന്നെ കൊല്ലും’; മുടി മുറിച്ച് നസ്രിയ, കമന്റ് ബോക്സ് ആഘോഷിച്ച് താരങ്ങളും

Must read

കൊച്ചി:ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിം​ഗർ ജൂനിയർ എന്ന റിയാലിറ്റി ഷോയിലെ അവതാരകയായി മലയാളികൾക്ക് സുപരിചിതയായ ആളാണ് നസ്രിയ. പിന്നീട് പളുങ്ക് എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം, മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായി ഉയർന്നു. സ്വാഭാവിക അഭിനയവും ക്യൂട്ട്നെസും കൊണ്ട് ഒത്തിരി ആരാധകരെ സ്വന്തമാക്കിയ നസ്രിയ, ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷവും അഭിനയത്തിലും അണിയറപ്രവര്‍ത്തനങ്ങളിലും സജീവമാണ്. 

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന പോസ്റ്റുകൾ ഞൊടിയിട കൊണ്ട് ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഹെയർ കട്ട് ചെയ്ത കാര്യം അറിയിച്ചു കൊണ്ടുള്ളതാണ് പോസ്റ്റ്. എത്രത്തോളം മുടിയാണ് വെട്ടിയതെന്നും ഫോട്ടോയിലൂടെ നസ്രിയ അറിയിക്കുന്നുണ്ട്. ഉമ്മ എന്നെ കൊല്ലും എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോകൾ പുറത്തുവന്നത്. 

ചെന്നൈയിലെ പ്രശസ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ ധനശേഖരൻ ആണ് നസ്രിയയുടെ മുടി മുറിച്ചത്. ഫോട്ടോകൾ നടി പങ്കുവച്ചതിന് പിന്നാലെ കമന്റുകളുമായി നരവധി സെലിബ്രിറ്റികളാണ് രം​ഗത്ത് എത്തിയത്. എന്നാൽ മുടി മുറിച്ചത് നന്നായി എന്ന് പറയുന്ന ആരാധകരും നിരാശ പ്രകടിപ്പിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. അതേസമയം, പുഷ്പ 2വിനായി ഫഹദ് മൊട്ട അടിക്കുന്നുവെന്നും ഇവിടെ മുടി മുറിക്കുകയാണെന്നും തുടങ്ങി രസകരമായ കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്. 

സൂക്ഷ്മദര്‍ശിനി എന്ന ചിത്രമാണ് നസ്രിയയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ബേസിൽ ജോസഫ് ആണ് നായകൻ. എംസി ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ധാർത്ഥ ഭരതനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അണ്ടേ സുന്ദരാനികി എന്ന തെലുങ്ക് ചിത്രത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമ കൂടിയാണിത്.  ക്രിസ്റ്റോ സേവ്യറാണ് സംഗീതം ഒരുക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week