24.8 C
Kottayam
Sunday, September 22, 2024

തൊടുപുഴ നഗരസഭയിലെ തോൽവിക്ക് പിന്നാലെ ലീഗിനെതിരെ പരസ്യ വെല്ലുവിളിയുമായി കോൺഗ്രസ്

Must read

ഇടുക്കി: തൊടുപുഴ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ലീഗിനെതിരെ പരസ്യ വെല്ലുവിളിയുമായി ജില്ല കോൺഗ്രസ് നേതൃത്വം. എൽഡിഎഫിന് വോട്ട് ചെയ്ത മുസ്ലിം ലീഗ് വാറോല കാട്ടി കോൺഗ്രസിനെ പേടിപ്പിക്കേണ്ടെന്ന് ഡിസിസി അധ്യക്ഷൻ സി.പി. മാത്യു പറഞ്ഞു. തൊടുപുഴ നഗരസഭയിലേക്ക് വേണമെങ്കിൽ ഒറ്റക്ക് മത്സരിക്കാൻ തയ്യാറെന്നും കോൺഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കി

അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും നഗരസഭ ഭരണം പിടിക്കാമായിരുന്ന അവസരം തൊഴുത്തിൽകുത്ത് കൊണ്ട് നഷ്ടപ്പെടുത്തിയതോടെയാണ് ഇടുക്കി ജില്ല യുഡിഎഫ് ഘടകത്തിലെ ഭിന്നത മറനീക്കി പുറത്തുവരുന്നത്. ലീഗ് ഉന്നയിക്കും പോലുള്ള ഒരു ധാരണയും ചെയർമാൻ സ്ഥാനത്തെച്ചൊല്ലിയുണ്ടായിട്ടില്ല.

ഭരണം കിട്ടിയാൽ കേരള കോൺഗ്രസ്, കോൺഗ്രസ് പിന്നെ മുസ്ലീം ലീഗ് എന്നതായിരുന്നു തെരഞ്ഞെടുപ്പിന് മുന്നേയുള്ള ധാരണ. ഇടുക്കിയിലെ മുസ്ലീം ലീഗിനകത്തുള്ള പടലപ്പിണക്കമാണ് മുന്നണിക്കാകെ അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പ്രതിഫലിച്ചതെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. കോൺഗ്രസ് തിരുത്തിയാൽ സഹകരിക്കാമെന്ന ലീഗ് നിലപാടിനെ തള്ളിക്കളയുന്നു ഡിസിസി നേതൃത്വം

തിങ്കളാഴ്ച നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെങ്കിൽ ഇടത് വോട്ടുകൾ ഉൾപ്പെടെ പിടിക്കാൻ ഡിസിസിക്ക് പദ്ധതിയുണ്ടായിരുന്നെന്നാണ് വിവരം. എന്നാൽ ഇത് ഉൾപ്പെടെ മുന്നണിയോഗത്തിൽ വിശദീകരിച്ചിട്ടും ലീഗ് ഇടഞ്ഞുനിന്നെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. പരസ്യ വെല്ലുവിളിയുയർത്തി ലീഗ് നിസ്സഹകരണം പ്രഖ്യാപിച്ചതോടെ, സംസ്ഥാന നേതൃത്വം അനുനയ ചർച്ചകൾക്ക് തുടക്കമിട്ടെന്നാണ് വിവരം.

രമ്യമായി പരിഹിക്കാവുന്ന പ്രശ്നം വഷളാക്കിയെന്നാരോപിച്ച് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും സ്വതന്ത്ര നിലപാടെടുക്കുകയാണ്. വരും ദിവസങ്ങളിൽ യുഡിഎഫ് നേതൃത്വത്തിന് കൂടുതൽ തലവേദനയാവുകയാണ് തൊടുപുഴ നഗരസഭയെച്ചൊല്ലിയുള്ള തമ്മിലടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തെരച്ചിലിനിടെ ഗംഗാവാലി പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം,വിശദമായ പരിശോധന

ബംഗളൂരു: അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി  പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി...

ശ്രീലങ്ക ചുവക്കുന്നു! പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിക്രമസിംഗെ പുറത്ത്; ഇടത് നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ

കൊളംബോ: ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റായേക്കും. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ദിസനായകെ ബഹുദൂരം മുന്നിലെത്തി. എന്നാല്‍ 50 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാതിരുന്നതോടെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു....

ശത്രുക്കൾക്ക് ആയുധമായി; നിലപാട് തിരുത്തി പി.വി. അൻവർ പിന്തിരിയണമെന്ന് സി.പി.എം.

തിരുവനന്തപുരം: രാഷ്ട്രീയവിവാദങ്ങൾക്കിടെ പി.വി. അൻവർ എം.എൽ.എയെ തള്ളി സി.പി.എം. അന്‍വറിന്റെ നിലപാടുകള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ആക്രമിക്കാനുള്ള ആയുധമായി. നിലപാട് തിരുത്തി അന്‍വര്‍ പിന്തിരിയണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.അൻവറിനെ തള്ളി...

​ഗം​ഗാവലി പുഴയില്‍നിന്ന്‌ എൻജിൻ കണ്ടെത്തി;തിരച്ചിൽ നിർണായക ഘട്ടത്തില്‍

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ ​ഗംഗാവലി നദിയില്‍നിന്ന്‌ ഒരു ലോറിയുടെ എന്‍ജിന്‍ കണ്ടെത്തി. എന്നാൽ, ഇത് അർജുന്റെ ലോറിയുടെ എന്‍ജിന്‍ അല്ലെന്ന് ലോറി...

സിദ്ധിഖ് അഴിയ്ക്കുള്ളിലേക്ക്? യുവനടിയുടെ ബലാത്സംഗ പരാതിയില്‍ ശക്തമായ തെളിവും സാക്ഷിമൊഴികളും; തുടര്‍നടപടികളുമായി പോലീസ്‌

തിരുവനന്തപുരം: ലൈംഗിക അതിക്രമക്കേസില്‍ നടന് സിദ്ദീഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ...

Popular this week