25 C
Kottayam
Tuesday, October 1, 2024

ചാലിയാറിൽ ഡ്രോൺ സഹായത്തോടെ തിരച്ചിൽ; കുട്ടിയുടേതടക്കമുള്ള ശരീരഭാഗങ്ങൾ കണ്ടെത്തി

Must read

നിലമ്പൂര്‍: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ചാലിയാറിലൂടെ ഒഴുകിയെത്തിയ ശരീരങ്ങള്‍ക്കായി ഞായറാഴ്ച നടത്തിയ തിരച്ചിലില്‍ പോത്തുകല്ല് ഭാഗത്തുനിന്ന് ശരീരഭാഗങ്ങള്‍ ലഭിച്ചു. ഒരു കുട്ടിയുടേതെന്ന് കരുതുന്ന തലയും നെഞ്ചിന് മുകളിലേക്കുള്ള വേര്‍പെട്ട നിലയുള്ളഭാഗവും ഇതില്‍ ഉള്‍പ്പെടും. തണ്ടര്‍ബോള്‍ട്ടിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും സന്നദ്ധസംഘടനകളും സംയുക്തമായി ഡ്രോണ്‍ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ഇവ ലഭിച്ചത്. പല ശരീരഭാഗങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമാണ്.

ചാലിയാറിലെ കുത്തൊഴുക്ക് രാവിലെ തിരച്ചിലിന് തിരിച്ചടിയായിരുന്നു. തിരച്ചില്‍ ആരംഭിച്ചപ്പോള്‍ തന്നെ രണ്ട് മൃതദേഹങ്ങള്‍ ഇവിടെനിന്ന് ലഭിച്ചിരുന്നു. പൂക്കോട്ടുകടവിലും മുണ്ടേരിയിലുമാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.

ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയില്‍നിന്ന് ഞായറാഴ്ച ഒരു മൃതദേഹം കൂടെ കണ്ടെടുത്തിരുന്നു. ചൂരല്‍മല അങ്ങാടിയില്‍നിന്നാണ് ജീര്‍ണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ദുരന്തത്തില്‍ ഇതുവരെ 355 പേര്‍ മരിച്ചതായാണ് കണക്കുകള്‍. അതേസമയം, സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം 219 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

96 പുരുഷന്മാരും 87 സ്ത്രീകളും 36 കുട്ടികളും മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. 171 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. 154 ശരീരഭാഗങ്ങള്‍ കണ്ടെത്തി.

ഉരുള്‍പൊട്ടലില്‍പ്പെട്ടവരുടേതായി ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ശനിയാഴ്ചവരെ ലഭിച്ചത് 73 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളുമാണ്. 37 പുരുഷന്മാരുടെയും 29 സ്ത്രീകളുടെയും മൂന്നു ആണ്‍കുട്ടികളുടെയും നാലു പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ നിലമ്പൂരില്‍ ലഭിച്ചു. ശനിയാഴ്ച മാത്രം മൂന്നു മൃതദേഹങ്ങളും 13 ശരീരഭാഗങ്ങളും കണ്ടെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week