24.1 C
Kottayam
Thursday, September 19, 2024

പ്ലാറ്റ്‍ഫോമിൽ നിന്ന് യുവതിക്ക് റെയിൻകോട്ട് എറിഞ്ഞുകൊടുത്ത് യുവാവ്, മുംബൈ മെട്രോ തടസപ്പെട്ടത്‌ അരമണിക്കൂര്‍

Must read

മുംബൈ:മഴയൊക്കെയല്ലേ? പുറത്ത് പോകുമ്പോൾ ഒരു റെയിൻകോട്ട് കരുതുന്നത് വളരെ നല്ലതാണ്. ഇനി അഥവാ നമ്മുടെ സുഹൃത്തുക്കൾക്കോ കാമുകനോ കാമുകിക്കോ ഒന്നും റെയിൻകോട്ടില്ലെങ്കിൽ അത് നൽകുന്നതിലും തെറ്റ് പറയാനാവില്ല. എന്നാൽ, മുംബൈയിൽ ഇങ്ങനെയൊരു റെയിൻകോട്ട് കാരണം വൻ പൊല്ലാപ്പാണ് ഉണ്ടായത്. ഇതിന്റെ പേരിൽ ട്രെയിൻ വൈകിയത് അര മണിക്കൂറാണ്!

മുംബൈയിലെ ചർച്ച്‌ഗേറ്റ് റെയിൽവേ സ്‌റ്റേഷനിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. കനത്ത മഴയായതിനാൽ തന്നെ വലിയ ബുദ്ധിമുട്ടിലായിരുന്നു ഇവിടെ ആളുകൾ. അതേസമയത്ത് തന്നെയാണ് സു​ഹൃത്തായ യുവതിയെ സഹായിക്കാൻ ഒരു യുവാവ് ചെയ്ത ഒരു ചെറിയ കാര്യം കൊണ്ട് ട്രെയിനും ബ്ലോക്കായി ആകെ പ്രശ്നമായത്. യുവാവും സുഹൃത്തായ യുവതിയും സ്റ്റേഷനിൽ ട്രെയിൻ കാത്ത് നിൽക്കുകയായിരുന്നു. യുവാവ് രണ്ടാമത്തെ പ്ലാറ്റ്‍ഫോമിലും യുവതി മൂന്നാമത്തെ പ്ലാറ്റ്‍ഫോമിലുമാണുണ്ടായിരുന്നത്.

ആ സമയത്ത് യുവതിക്ക് ഒരു പ്ലാറ്റ്ഫോമിൽ നിന്നും മറ്റേ പ്ലാറ്റ്ഫോമിലേക്ക് റെയിൻകോട്ട് എറിഞ്ഞു കൊടുക്കുകയായിരുന്നു യുവാവ്. പക്ഷേ, റെയിൻകോട്ട് മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ എത്തിയില്ല. പകരം, പ്ലാറ്റ്‌ഫോമിന്റെ മേൽക്കൂരയിലെ റെയിൽവേ ലൈനുകൾക്കൊപ്പം പരന്നുകിടക്കുന്ന ഇലക്ട്രിക് വയറിൽ കുടുങ്ങുകയായിരുന്നു. അതോടെ, പണി പാളി. ട്രെയിൻ കാത്ത് നിൽക്കുകയായിരുന്ന ആളുകളെല്ലാം അവിടെയെത്തി. ആ സമയത്ത് ഉദ്യോ​ഗസ്ഥർ വൈദ്യുതിബന്ധവും വിച്ഛേദിച്ചു. 

വടി കൊണ്ട് റെയിൻകോട്ട് എടുക്കാനായി പിന്നെയുള്ള ശ്രമം. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിൽ റെയിൻകോട്ട് എങ്ങനെയെങ്കിലും താഴെ എത്തിക്കാനുള്ള ശ്രമം കാണാം. ഒടുവിൽ ഏകദേശം അരമണിക്കൂറാണെടുത്താണത്രെ റെയിൻകോട്ട് അവിടെ നിന്നും മാറ്റിയത്. അത്രയും നേരം തീവണ്ടികൾ വൈകി. ഈ പൊല്ലാപ്പുകൾക്ക് കാരണം യുവാവ് റെയിൻകോട്ട് എറിഞ്ഞതാണല്ലോ? അതുകൊണ്ട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week