24.5 C
Kottayam
Friday, June 5, 2026

തുടര്‍ പരാജയങ്ങളില്‍ നിന്ന് താന്‍ പഠിച്ചത്‌;തുറന്ന് പറഞ്ഞ് അക്ഷയ് കുമാര്‍

Must read

മുംബൈ: ബോളിവുഡ് നിര്‍മ്മാതാക്കള്‍ ഒരു കാലത്ത് ഏറ്റവുമധികം മിനിമം ഗ്യാരന്‍റി കല്‍പ്പിച്ചിരുന്ന താരമായിരുന്നു അക്ഷയ് കുമാര്‍. ബോളിവുഡില്‍ ഏറ്റവുമധികം 200 കോടി ക്ലബ്ബ് ചിത്രങ്ങളുടെ ഉടമയെന്ന് ഇന്‍റസ്ട്രിയില്‍ അദ്ദേഹം വാഴ്ത്തപ്പെട്ടിരുന്നു. എന്നാല്‍ കൊവിഡ് കാലം അത് ആകെ മാറ്റിമറിച്ചു. ബോളിവുഡ് ആകെ തകര്‍ച്ച നേരിട്ട കൊവിഡ് സമയത്ത് ഏറ്റവും തകര്‍ച്ച നേരിട്ടത് അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ ആയിരുന്നു. ഷാരൂഖ് അടക്കമുള്ള ചിലര്‍ വന്‍ വിജയങ്ങളുമായി തിരിച്ചുവന്നപ്പോഴും അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നെന്ന നിലയില്‍ ബോക്സോഫീസില്‍ പരാജയപ്പെടുകയാണ്. 

2024 ഏപ്രിലില്‍ “ബഡേ മിയാൻ ഛോട്ടെ മിയാൻ”  എന്ന ചിത്രത്തിന്‍റെ വൻ പരാജയത്തിന് ശേഷം, അക്ഷയ് കുമാറിന്‍റെ ഏറ്റവും പുതിയ റിലീസായ സർഫിറ ബോക്സോഫീസില്‍ വന്‍ ദുരന്തമായി മാറി. നടൻ സൂര്യയ്ക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ “സൂരറൈ പൊട്ര്” എന്ന തമിഴ് ചിത്രത്തിന്‍റെ റീമേക്കാണ് സർഫിറ. 100 കോടിക്കടുത്ത് ബജറ്റില്‍ ഒരുക്കിയ  ചിത്രം 12 ദിവസം തികയുമ്പോള്‍ ഇന്ത്യന്‍ ബോക്സോഫീസില്‍ വെറും  21.5 കോടി രൂപ മാത്രമാണ് നേടിയതെന്ന് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നത്.

എന്നിരുന്നാലും ഈ പരാജയത്തിലും അക്ഷയ് കുമാര്‍ ശുഭാപ്തി വിശ്വാസത്തിലാണ്. ഫോർബ്സ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, തന്‍റെ സമീപകാല ബോക്സോഫീസ് പരാജയങ്ങളില്‍ നിന്ന് താൻ പഠിച്ച പാഠങ്ങളെക്കുറിച്ചും അദ്ദേഹം തന്‍റെ ചിന്തകൾ പങ്കുവെച്ചു. 

“ഓരോ സിനിമയുടെ പിന്നിലും ധാരാളം രക്തവും വിയർപ്പും പാഷനും എല്ലാമുണ്ട്. അത്തരത്തില്‍ എടുക്കുന്ന സിനിമ പരാജയപ്പെടുന്നത് കാണുന്നത് ഹൃദയഭേദകമാണ്. പക്ഷെ ഇതിനെയെല്ലാം ശുഭാപ്തി വിശ്വാസത്തോടെ എടുക്കണം. ഓരോ പരാജയവും നിങ്ങളെ വിജയത്തിന്‍റെ മൂല്യം പഠിപ്പിക്കുകയും അത് നേടാനുള്ള ആഗ്രഹം  വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഭാഗ്യവശാൽ, എന്‍റെ കരിയറിൽ നേരത്തെ തന്നെ ഇത് കൈകാര്യം ചെയ്യാൻ ഞാൻ പഠിച്ചു. 

- Advertisement -

തീർച്ചയായും പരാജയം നിങ്ങളെ വേദനിപ്പിക്കുകയും ബാധിക്കുകയും ചെയ്യും. പക്ഷേ അത് സിനിമയുടെ വിധിയെ മാറ്റില്ല. ഇത് നിങ്ങളുടെ നിയന്ത്രണത്തിലുള്ള ഒന്നല്ല. നിങ്ങളുടെ നിയന്ത്രണത്തിലുള്ളത് കൂടുതൽ കഠിനാധ്വാനം ചെയ്യുക, തിരുത്തലുകൾ നടത്തുക, നിങ്ങളുടെ അടുത്ത സിനിമയ്ക്ക് വേണ്ടി സ്വയം സമര്‍പ്പിക്കുക എന്നതാണ്. അങ്ങനെയാണ് ഞാൻ എന്‍റെ ഊർജ്ജം പരാജയത്തിന് ശേഷം വീണ്ടെടുക്കുകയും അടുത്തതിലേക്ക് നീങ്ങാൻ ശ്രമിക്കുകയും ചെയ്യുന്നത്. നമ്മുടെ ശ്രദ്ധയും ഊര്‍ജ്ജവും വേണ്ട സ്ഥലത്ത് കേന്ദ്രീകരിക്കണം” -അക്ഷയ് പറഞ്ഞു. 

- Advertisement -

കൊവിഡ് കാലത്തിന് ശേഷം സിനിമ രംഗത്ത് വലിയ മാറ്റങ്ങള്‍ വന്നുവെന്നും അഭിമുഖത്തില്‍ അക്ഷയ് കുമാര്‍ പറഞ്ഞു “പാൻഡെമിക് സിനിമാ വ്യവസായത്തിന്‍റെ രീതി തന്നെ മാറ്റിമറിച്ചു. പ്രേക്ഷകർ അവരുടെ സിനിമാ വളരെ ശ്രദ്ധിച്ചാണ് തിരഞ്ഞെടുക്കുന്നത്.  വിനോദവും അല്ലെങ്കില്‍ അവരെ സന്തോഷിപ്പിക്കുന്നതോ ആയ എന്തെങ്കിലും പ്രദാനം ചെയ്യുന്ന പ്രോജക്റ്റുകളാണ് അവര്‍ തിരഞ്ഞെടുക്കുന്നത്. അതിനാല്‍ തന്നെ  ഉള്ളടക്കത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുവാണ്” അക്ഷയ് പറ‍ഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week