24.1 C
Kottayam
Thursday, September 19, 2024

തൊഴുന്നതൊക്കെ കൊള്ളാം, അഹിന്ദുക്കള്‍ കൊടിമരച്ചുവടിനപ്പുറം കടക്കരുത്!കമന്റിന് മറുപടിയുമായി ഏയ്ഞ്ചല്‍

Must read

കൊച്ചി:താരങ്ങളെ അടുത്തറിയാനും ഓഫ് സ്‌ക്രീനിലെ അവരുടെ വ്യക്തിത്വം എന്തെന്ന് മനസിലാക്കാനും ബിഗ് ബോസ് ആരാധകര്‍ക്ക് അവസരം ഒരുക്കുന്നുണ്ട്. അതോടൊപ്പം പുതിയ താരങ്ങളുടെ ഉദയത്തിനു കൂടിയുള്ള വേദിയാണ് ബിഗ് ബോസ്. അങ്ങനെ ബിഗ് ബോസിലൂടെ താരമായി മാറാന്‍ സാധിച്ച ഒരുപാട് പേരുണ്ട്. അതില്‍ ഒരാളാണ് ഏയ്ഞ്ചല്‍ തോമസ്. നടിയും മോഡലുമായ ഏയ്ഞ്ചലിനെ പൊതുസമൂഹം അറിയുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ ത്രീയിലൂടെയായിരുന്നു.

തന്റെ നിഷ്‌കളങ്കത കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ ഏയ്ഞ്ചലിന് സാധിച്ചിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് താരം ബിഗ് ബോസിലേക്ക് എത്തുന്നത്. എന്നാല്‍ ഷോയില്‍ അധികനാള്‍ മുന്നോട്ട് പോകാന്‍ സാധിച്ചില്ല. എങ്കിലും ജനപ്രീതി നേടാന്‍ ഏയ്ഞ്ചലിന് സാധിച്ചു. ബിഗ് ബോസില്‍ ഏയ്ഞ്ചല്‍-അഡോണി കോമ്പോ ഒരുപാട് ചര്‍ച്ചയായി മാറിയിരുന്നു. ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു ഏയ്ഞ്ചല്‍.

ഏയ്ഞ്ചല്‍ പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഏയ്ഞ്ചലിന്റെ പുതിയ വീഡിയോയും ശ്രദ്ധ നേടുകയാണ്. മണ്ണാര്‍ശാല ക്ഷേത്രത്തില്‍ നിന്നുമുള്ള തന്റെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള സാരിയാണ് വീഡിയോയില്‍ ഏയ്ഞ്ചല്‍ ധരിച്ചിരിക്കുന്നത്. ഇതാര് കാവിലെ ദേവിയോ എന്നൊക്കെയുള്ള രസകരമായ കമന്റുകള്‍ പങ്കുവെക്കുന്നുണ്ട് ആരാധകര്‍. ഏയ്ഞ്ചലിന്റെ സാരി ലുക്കിനും ആരാധകര്‍ കയ്യടിക്കുന്നു.

ഇതിനിടെ ഒരു കമന്റും അതിന് ഏയ്ഞ്ചല്‍ നല്‍കിയ മറുപടിയും ശ്രദ്ധനേടുകയാണ്. തൊഴുന്നതൊക്കെ കൊള്ളാം, അഹിന്ദുക്കള്‍ കൊടിമരച്ചുവടിനപ്പുറം കടക്കരുതെന്നാണ് ആചാരം എന്നായിരുന്നു കമന്റ്. പിന്നാലെ മറുപടിയുമായി താരം എത്തുകയായിരുന്നു. ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നേ എന്നായിരുന്നു ഏയ്ഞ്ചലിന്റെ മറുപടി. വീഡിയോയ്ക്ക് പിന്നാലെ ഇതേ ലുക്കിലുള്ള തന്റെ ഫോട്ടോയും താരം പങ്കുവച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഏയ്ഞ്ചല്‍. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസം ഒരു ആരാധകന്റെ അശ്ലീല ചോദ്യത്തിനുള്ള ഏയ്ഞ്ചലിന്റെ മറുപടി വൈറലായിരുന്നു. ഷവറിന് കീഴെയുള്ള ഡോഗ്ഗി സ്റ്റൈല്‍ സെക്സ് ഇഷ്ടമാണോ? എന്നായിരുന്നു ഒരു ആരാധകന്റെ അശ്ലീല ചോദ്യം. അത് നിന്നെ ബോധിപ്പിക്കേണ്ട ആവശ്യം ഉണ്ടോ? ആദ്യം നീ സ്വന്തം പേരില്‍ ഐഡി ഉണ്ടാക്ക്. എന്നിട്ട് ചോദിക്ക്. അപ്പോള്‍ ആലോചിക്കാം പറയണോ വേണ്ടയോ എന്ന് എന്നായിരുന്നു ഏയ്ഞ്ചല്‍ നല്‍കിയ മറുപടി.

പിന്നാലെ ഇതാരാണ് ഇതുപോലൊരു ചോദ്യം ചോദിച്ചതെന്ന് നിരവധി പേര്‍ വന്നുവെന്നും ഏയ്ഞ്ചല്‍ പറയുന്നുണ്ട്. കുറേ പേര്‍ ചോദിച്ചത് ആ അയച്ചത് എന്നാണ്. ഇതാ. പക്ഷെ ഫേക്ക് ഐഡിയാണ്. വിട്ടുകളാ. അവന്‍ വളരട്ടെ ആദ്യം എന്നു പറഞ്ഞു കൊണ്ട് ചോദ്യം ചോദിച്ച ഐഡി ഏതെന്ന് ഏയ്ഞ്ചല്‍ പങ്കുവെക്കുന്നത്. ഫേക്ക് അക്കൗണ്ടില്‍ നിന്നായിരുന്നു ആ ചോദ്യം വന്നത്. അമിത് ബിക്യു എന്നാണ് അക്കൗണ്ടിന്റെ പേര്. ഈ സംഭവം വാര്‍ത്തയായി മാറിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week