ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ യാണ് പ്രഖ്യാപനം നടത്തിയത്. ട്വന്റി-20 ലോകകപ്പിനുശേഷം രാഹുൽ ദ്രാവിഡ് ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ കോച്ചിനെ തിരഞ്ഞെടുത്തത്. നേരത്തേ ഗംഭീറുമായി ബി.സി.സി.ഐ.യുടെ ക്രിക്കറ്റ് ഉപദേശകസമിതി അംഗങ്ങൾ അഭിമുഖം നടത്തിയിരുന്നു.
It is with immense pleasure that I welcome Mr @GautamGambhir as the new Head Coach of the Indian Cricket Team. Modern-day cricket has evolved rapidly, and Gautam has witnessed this changing landscape up close. Having endured the grind and excelled in various roles throughout his… pic.twitter.com/bvXyP47kqJ
— Jay Shah (@JayShah) July 9, 2024
മൂന്നരവർഷത്തേക്കാണ് പുതിയ കോച്ചിന്റെ നിയമനം. 2027-ൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയാകും കാലാവധി. മൂന്നു ഫോർമാറ്റിലും ഒരു കോച്ചാകും. 58 ടെസ്റ്റിൽ 104 ഇന്നിങ്‌സിൽനിന്ന് 4154 റൺസും 147 ഏകദിനത്തിൽനിന്ന് 5238 റൺസും 37 ടി-20യിൽനിന്ന് 932 റൺസും ഗംഭീർ നേടിയിട്ടുണ്ട്.
പരിശീലകനെന്ന നിലയില്‍ പേരെടുത്ത താരമാണ് ഗൗതം ഗംഭീര്‍. കൊല്‍ക്കത്തയെ ഐപിഎല്‍ ഈ സീസണിലെ ചാമ്പ്യന്മാരാക്കി. ഇതിനുമുന്‍പ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിലായിരുന്നു ഗംഭീര്‍ പ്രവര്‍ത്തിച്ചത്. അവിടെ കെ.എല്‍. രാഹുലിന്റെ നേതൃത്വത്തിലുള്ള ടീമിനെ രണ്ടുവര്‍ഷം തുടര്‍ച്ചയായി പ്ലേഓഫിലെത്തിച്ചു.
ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലെത്തിച്ചാണ് ദ്രാവിഡ് പടിയിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് വരേയായിരുന്നു ദ്രാവിഡിന്റെ കാലാവധി. എന്നാല്‍ ബിസിസിഐയുടെ അഭ്യര്‍ഥന മാനിച്ച് ട്വന്റി-20 ലോകകപ്പ് വരെ ദ്രാവിഡ് തുടരുകയായിരുന്നു.