31 C
Kottayam
Saturday, September 28, 2024

ശ്രീകുട്ടി വീണ്ടും ഗര്‍ഭിണി ? ചോദ്യങ്ങൾക്ക് മറുപടിയുമായി നടി

Must read

കൊച്ചി:ഓട്ടോഗ്രാഫ് എന്ന സീരയിലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശ്രീകുട്ടി. അതേ സീരിയലിന്റെ അണിയറപ്രവര്‍ത്തകനുമായുള്ള ശ്രീകുട്ടിയുടെ പ്രണയവും വിവാഹവും എല്ലാം അന്ന് വലിയ വാര്‍ത്തയായിരുന്നു. പതിനെട്ടാം വയസ്സില്‍, തന്നെക്കാള്‍ ഒരുപാട് പ്രായവ്യത്യാസമുള്ള ആള്‍ക്കൊപ്പം വിവാഹിതയായതിന്റെ പേരില്‍ പല തരത്തിലുള്ള വിമര്‍ശനങ്ങളും ശ്രീകുട്ടി കേട്ടു. എന്നാല്‍ മനോജ് കുമാറിനൊപ്പം മനോഹരമായി ജീവിച്ച് ആ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്‍കി.

ഇപ്പോള്‍ അഭിനയത്തിനൊപ്പം യൂട്യൂബ് വീഡിയോകളിലും വളരെ അധികം സജീവമാണ് ശ്രീകുട്ടി. തന്റെയും കുടുംബത്തിന്റെയും എല്ലാ ദിവസത്തെയും വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ശ്രീകുട്ടിയുടെ വീട്ടില്‍ നടക്കുന്ന കാര്യങ്ങളെല്ലാം താരത്തിന്റെ ഫോളോവേഴ്‌സിന് സ്വന്തം വീട്ടിലെ കാര്യങ്ങള്‍ എന്നോണം അറിയാം. ഈദ് ദിനത്തോട് അനുബന്ധിച്ച് പങ്കുവച്ച വീഡിയോയിൽ താൻ ഗർഭിണിയാണോ എന്ന കമന്റിന് മറുപടി നൽകുകയാണ് താരം.

“ശ്രീകുട്ടി വീണ്ടും ഗര്‍ഭിണിയാണോ, മകള്‍ വേദയ്ക്ക് ഒരു കൂട്ട് കൂടെ വേണ്ടേ, അക്കാര്യം ചിന്തിക്കുന്നില്ലേ എന്നൊക്കെ ചോദിച്ച് നിരവധി കമന്റുകള്‍ വരുന്നുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍ ഇത്തരം ചോദ്യങ്ങള്‍ ഒരുപാട് വേദനിപ്പിക്കുന്നതാണ്. ഇത് തീര്‍ത്തും ഞങ്ങളുടെ പേഴ്‌സണല്‍ കാര്യമാണ്”, എന്ന് ശ്രീകുട്ടി പറഞ്ഞു. ‘എന്റെ എല്ലാ കാര്യങ്ങളും ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കുന്നുണ്ട്. അങ്ങനെയുള്ള ഞാന്‍ അത്രയും വലിയൊരു വിശേഷം വന്നാല്‍ പറയാതിരിക്കുമോ. നിലവില്‍ ഞാന്‍ ഗര്‍ഭിണിയല്ല. പിന്നെ വേദയ്‌ക്കൊരു കൂട്ട് വേണ്ടേ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. അങ്ങനെ ഒന്ന് സംഭവിച്ചു കഴിഞ്ഞാല്‍ പറയാം’ എന്നാണ് ശ്രീകുട്ടിയുട മറുപടി.

കമന്റിന് റിപ്ലേ തരാത്തതിന് വഴക്ക് പറയുന്നവരോടും നടി പ്രതികരിച്ചു. അത്രയേറെ പ്രധാനപ്പെട്ട എന്തെങ്കിലും കമന്റ് കണ്ടാല്‍ ഞാന്‍ റിപ്ലേ നല്‍കാറുണ്ട്. എല്ലാ കമന്റുകള്‍ക്കും മറുപടി നല്‍കാന്‍ സാധിക്കില്ല. പേസ്ബുക്കിലും യൂട്യൂബിലും എല്ലാ വരുന്ന കമന്റുകള്‍ കാണുന്നുണ്ട്. അതെല്ലാം വായിച്ചു നോക്കി മറുപടി നല്‍കുക എന്ന് പറയുന്നത് അത്ര പ്രാക്ടിക്കല്‍ ആയ കാര്യമല്ല എന്ന് ശ്രീകുട്ടി വിശദീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Rate Today: പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 40 രൂപ കുറഞ്ഞു. പത്ത് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56760...

സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി സിപിഐ

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തൃശ്ശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സിപിഐ പരാതി...

മുംബൈയിൽ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; അതീവ ജാ​ഗ്രത

മുംബൈ: ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ സുരക്ഷ ശക്തമാക്കി. ന​ഗരത്തിലെ വിവിധ ആരാധനാലയങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഉൾപ്പെടെ സുരക്ഷ വർധിപ്പിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഈ സ്ഥലങ്ങളിൽ മോക് ഡ്രില്ലുകൾ...

വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി; ഭാര്യ പൊള്ളലേറ്റ് മരിച്ചു, രണ്ട് മക്കൾ ​ഗുരുതരാവസ്ഥയിൽ

കൊച്ചി: അങ്കമാലിയിൽ വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി. തീ ആളിക്കത്തിയതിനെ തുടർന്ന് വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ തീപ്പൊള്ളലേറ്റ് മരിച്ചു.പുളിയനം മില്ലുംപടിക്കൽ എച്ച്.ശശി, ഭാര്യ സുമി സനൽ എന്നിവരാണ് മരിച്ചത്. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ...

അർജുനെ ഏറ്റുവാങ്ങി കേരളം; ആദരാഞ്ജലി അർപ്പിക്കാൻ ജനത്തിരക്ക്

കണ്ണൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ജന്മനാട്ടിൽ എത്തി. തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തു നിന്നത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള...

Popular this week