തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം. പവന് 400 രൂപ വർദ്ധിച്ച് സ്വർണവില റെക്കോർഡിട്ടു. ഇതോടെ 550000 കടന്ന് സ്വര്‍ണ്ണ വില ഇന്ന് കേരള വിപണിയിൽ പുതിയ റെക്കോർഡിട്ടു. . ഒരു പവൻ സ്വർണത്തിന്റെ വിപണി വില 55,120 രൂപയാണ്.മാര്‍ച്ച് 29നാണ് പവന്റെ വില ആദ്യമായി 50,000 കടന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 50 രൂപ ഉയർന്നു.6890 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപ ഉയർന്ന് 5740 രൂപയായി. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നു. വെള്ളിയുടെ വില കഴിഞ്ഞ നാല് വർഷത്തെ ഉയർന്ന നിരക്കിലാണ്. രാജ്യാന്തര വെള്ളി വില 32.36 ഡോളറിലാണ്. ഇന്ന് ഒരു രൂപ ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 97 രൂപയാണ്.
4 കാരറ്റ് സ്വർണ്ണക്കട്ടിക്ക് കിലോഗ്രാമിന് ബാങ്ക് നിരക്ക് 78 ലക്ഷം രൂപയ്ക്ക് അടുത്തായി. അന്താരാഷ്ട്ര സ്വർണ്ണവില 2437 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.27 ലും ആണ്.
പണിക്കൂലിയടക്കം ഒരു പവന്‍ സ്വര്‍ണം വാങ്ങുന്നതിന് 60,000 രൂപക്കടുത്ത് നല്‍കേണ്ടിവരും. ജിഎസ്ടി, അഞ്ച് ശതമാനം പണിക്കൂലി(മിനിമം), ഹോള്‍മാര്‍ക്ക് ഫീസ് എന്നിങ്ങനെ ചേരുമ്പോഴാണ് സ്വര്‍ണാഭരണത്തിന്റെ വില പവന് 59,700 രൂപയാകുക. മികച്ച ഡിസൈനിലുള്ള ബ്രാന്‍ഡ് ആഭരണങ്ങള്‍ക്ക് 20-25 ശതമാനം പണിക്കൂലിയുണ്ട്. അങ്ങനെയെങ്കില്‍ പവന്റെ വില 70,000 രൂപയോളമാകും.
ആഗോള വിപണിയിലെ തുടര്‍ച്ചയായ മുന്നേറ്റമാണ് രാജ്യത്തും സ്വര്‍ണ വിലയില്‍ കുതിപ്പുണ്ടാക്കിയത്. ഏഷ്യന്‍ വിപണിയില്‍ ട്രോയ് ഔണ്‍സിന് 2,441 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്.
യുഎസ് ഫെഡറര്‍ റിസര്‍വ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണം നേട്ടമാക്കിയത്. ഈ വര്‍ഷം രണ്ട് തവണയെങ്കിലും നിരക്ക് കുറയ്ക്കുമെന്നാണ് വിപണിയിലെ വിലയിരുത്തല്‍. ചൈനീസ് കേന്ദ്ര ബാങ്ക് തുടര്‍ച്ചയായി സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും ഡിമാന്റില്‍ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ 60,000 ട്രോയ് ഔണ്‍സ് സ്വര്‍ണമാണ് അവര്‍ വാങ്ങിയത്. തുര്‍ക്കിയും പശ്ചിമേഷ്യയിലെ പല രാജ്യങ്ങളും സ്വര്‍ണം വാങ്ങിക്കൂട്ടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മേയിലെ സ്വർണവില ഒറ്റനോട്ടത്തിൽ
മെയ് 1 – ഒരു പവന് സ്വർണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 52440 രൂപ
മെയ് 2 – ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53000 രൂപ
മെയ് 3 – ഒരു പവന് സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 52600 രൂപ
മെയ് 4 – ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 52680 രൂപ
മെയ് 5 – സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. വിപണി വില 52680 രൂപ
മെയ് 6 – ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 52840 രൂപ
മെയ് 7 – ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 53080 രൂപ
മെയ് 8 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53000 രൂപ
മെയ് 9 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 52920 രൂപ
മെയ് 10 – ഒരു പവന് സ്വർണത്തിന് 680 രൂപ ഉയർന്നു. വിപണി വില 53600 രൂപ
മെയ് 11 – ഒരു പവന് സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 53800 രൂപ
മെയ് 12 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53800 രൂപ
മെയ് 13 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53720 രൂപ
മെയ് 14 – ഒരു പവന് സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 53400 രൂപ
മെയ് 15 – ഒരു പവന് സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 53720 രൂപ
മെയ് 16 – ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 54280 രൂപ
മെയ് 17 – ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 54080 രൂപ
മെയ് 18 – ഒരു പവന് സ്വർണത്തിന് 640 രൂപ ഉയർന്നു. വിപണി വില 54720 രൂപ
മെയ് 19 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 54720 രൂപ
മെയ് 18 – ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 55120 രൂപ