24.6 C
Kottayam
Sunday, September 8, 2024

ഒടുവില്‍ അമ്മാളു അമ്മ കണ്ടു മമ്മൂട്ടിയെ, കാലങ്ങളോളം നടന്നത് വെറുതേ ആയില്ല,ചേർത്ത് പിടിച്ച് മമ്മൂക്ക

Must read

കൊച്ചി:ഇഷ്ട താരങ്ങളെ ഒന്ന് അടുത്ത് കാണാൻ ആഗ്രഹിക്കാത്തവർ ആരും ഉണ്ടാകില്ല. പല മെഗാ സ്റ്റാറുകളും തങ്ങളുടെ കടുത്ത ആരാധകരെ അങ്ങോട്ട് പോയി കാണാറുണ്ട്. അത്തരം വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ ഓളമുണ്ടാകാറുമുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

പറവൂരിലുള്ള അമ്മാളു അമ്മയ്ക്കാണ് മെഗാ സ്റ്റാർ മമ്മൂട്ടിയെ കാണാൻ അവസരം ലഭിച്ചത്. വെറും കൈയോടെ അല്ല അമ്മ താരത്തെ കാണാൻ എത്തിയത്. ഒരു കവർ നിറയെ മമ്മൂട്ടിയുടെ പോസ്റ്ററുകളുമായാണ്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് അമ്മാളു അമ്മ, മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹം പല ചാനലുകാരോടായി പറഞ്ഞിരുന്നു. ഇത് വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. വീ‍ഡിയോ വഴിയും സുഹൃത്തുക്കളും പറഞ്ഞ് മമ്മൂട്ടി ഇക്കാര്യം അറിയുകയും അമ്മാളു അമ്മയെ നേരില്‍ കാണാന്‍ സമയം കണ്ടെത്തുകയും ആയിരുന്നു.

ടർബോ ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് അമ്മാളു അമ്മ മമ്മൂട്ടിയെ കണ്ടത്. സീരിയൽ നടിയും അഭിനേത്രിയുമായ സീമയാണ് അതിനു വഴി ഒരുക്കിയത്. അമ്മയെ മമ്മൂട്ടി ചേർത്ത് പിടിക്കുന്നതും കുശലം ചോദിക്കുന്നതുമായ വീഡിയോ പിഷാരടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ‘കയ്യിൽ ഒരു കവറിൽ മമ്മൂക്കയുടെ ചിത്രവുമായി കാലങ്ങളോളം നടന്നത് വെറുതേ ആയില്ല, വനിതാ ദിന ആശംസകൾ എന്നാണ് വീഡിയോയിൽ പിഷാരടി കുറിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രക്ഷപ്പെടാൻ സഹായിച്ചത് എ.ഡി.ജി.പി.യെന്ന് സ്വപ്‌നയും സരിത്തും; റൂട്ട് നിർദേശിച്ചതും അജിത്കുമാർ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചത് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറാണെന്ന് കൂട്ടുപ്രതി സരിത്ത്. കോവിഡ് ലോക്ഡൗണില്‍ കര്‍ശനയാത്രാനിയന്ത്രണവും പോലീസ് പരിശോധനയും ഉള്ളപ്പോഴാണ് സ്വപ്നാ സുരേഷ് ബെംഗളൂരുവിലേക്ക്...

ഐഎഎസ് ട്രെയിനിക്കെതിരെ ഒടുവിൽ നടപടി; ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ നിന്ന് പൂജ ഖേ‍‍‍ഡ്കറെ പുറത്താക്കി

ന്യൂഡൽഹി:: സിവില്‍ സര്‍വീസ് പരീക്ഷയുടെ നിയമങ്ങള്‍ ലംഘിച്ച പ്രൊബേഷനിലുള്ള ഐഎസ്എ ഉദ്യോഗസ്ഥ പൂജ ഖേ‍‍‍ഡ്കറിനെതിരെ നടപടിയെടുത്ത് കേന്ദ്രം. ഇന്ത്യൻ അഡ്മിനിസ്ട്രേഷൻ സര്‍വീസിൽ (ഐഎഎസ്) നിന്ന് പൂജ ഖേദ്കറെ കേന്ദ്രം പുറത്താക്കി. പ്രവേശനം നേടിയ...

4 ശതമാനം പലിശയില്‍ 10 ലക്ഷം വരെ വായ്പ; സൗപര്‍ണികയുടെ കെണിയില്‍ വീണവരില്‍ റിട്ട. എസ്.പിയും

മലപ്പുറം: പരപ്പനങ്ങാടിയിൽ കഴിഞ്ഞ ദിവസം സാമ്പത്തികത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ സൗപർണിക (35) കബളിപ്പിച്ചത് നിരവധി പേരെ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നേിരവധി കേസുകളുണ്ട്. 2019 മുതൽ പ്രതി സമാനരീതിയിൽ...

മുകേഷിനെതിരായ നടിയുടെ മൊഴിയിൽ വൈരുധ്യങ്ങൾ; ലൈം​ഗികബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം തള്ളി കോടതി

കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി. ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചെന്ന ആരോപണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2022-ൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ട് മുകേഷിന് പരാതിക്കാരി അയച്ച...

ഹേമ കമ്മിറ്റി റിപ്പോർട്ട്‌: വാദം കേൾക്കാൻ വനിതാ ജഡ്ജി ഉൾപ്പെട്ട പ്രത്യേകബെഞ്ച്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിശോധിക്കാന്‍ ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപവത്കരിക്കും. വനിതാ ജഡ്ജി ഉള്‍പ്പെട്ട പ്രത്യേക ബെഞ്ചിന് രൂപംനല്‍കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യംചെയ്ത് നിര്‍മാതാവ്...

Popular this week