25.1 C
Kottayam
Saturday, September 21, 2024

‘നിയമനക്കോഴയില്‍ അറസ്റ്റിലായവർക്ക് പാർട്ടിയുമായി ബന്ധമില്ല, ഭൂതകാലബന്ധത്തിന്‍റെ പേരിൽ ആരോപണം ഉന്നയിക്കരുത്’

Must read

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന ആവർത്തിച്ച് എം വി ഗോവിന്ദൻ. ഇക്കാര്യം അന്വേഷിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

തട്ടിപ്പിന് അറസ്റ്റിലായവർക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ല. ഭൂതകാല ബന്ധത്തിന്‍റെ അടിസ്ഥാനത്തിൽ ആരോപണം ഉന്നയിക്കരുത്. അഖിൽ സജീവൻ ഉൾപ്പടെ ഉള്ളവരെ നേരത്തെ പുറത്താക്കിയതാണ്. ജി സുധാകരന്‍റെ കരുവന്നൂർ ഇഡി പരാമർശത്തില്‍ പാർട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമനക്കോഴ കേസിൽ മുഖ്യ ആസൂത്രികർ റഹീസ് ഉൾപ്പെടുന്ന കോഴിക്കോട് സംഘമെന്നാണ് അഖിൽ സജീവ് പൊലീസിന് നൽകിയ മൊഴി. ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് എന്ന രീതിയൽ ആൾമാറാട്ടം നടത്തി പണം തട്ടിയത് ഈ സംഘമാണെന്നും അഖിൽ പറഞ്ഞു.

എന്നാൽ പരാതിക്കാരനായ ഹരിദാസനെ അറിയില്ല എന്നതടക്കം മൊഴികൾ പൊലീസ് വിശ്വസിക്കുന്നില്ല. പരാതിക്കാരനായ ഹരിദാസൻ ഒളിവിൽ പോയെന്നും കന്‍റോൺമെന്‍റ് പൊലീസ് പറയുന്നു. അതേസമയം, അഖിൽ സജീവ് ഉൾപ്പെട്ട സ്പൈസസ് ബോർഡ് തട്ടിപ്പ് കേസിൽ യുവമോർച്ച നേതാവിനെയും പത്തനംതിട്ട പൊലീസ് പ്രതിചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ ആക്രമണം: ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ലെബനനിൽ വീണ്ടും ആക്രമണവുമായി ഇസ്രായേൽ. ലെബനനിലെ സായുധ സംഘമായ ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറെ ഇസ്രായേൽ വ്യോമാക്രമണത്തിൽ വധിച്ചു. ഹിസ്ബുള്ളയുടെ സ്പെഷ്യൽ ഓപ്പറേഷൻ യൂണിറ്റായ റെദ്വാൻ ഫോഴ്സിൻ്റെ...

തൃശൂർ പൂരം കലക്കല്‍ അന്വേഷണം: വിവരാവകാശ മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ,...

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

Popular this week