25.2 C
Kottayam
Sunday, October 13, 2024

ദക്ഷിണാഫ്രിക്കക്കെതിരെ വമ്പന്‍ജയം,അഫ്​ഗാന് പരമ്പര

Must read

ഷാർജ: ദക്ഷിണാഫ്രിക്കക്കെതിരെ ചരിത്ര വിജയവുമായി ഏകദിന പരമ്പര സ്വന്തമാക്കി അഫ്​ഗാനിസ്ഥാൻ. 177 റൺസിന്റെ കൂറ്റൻ വിജയവുമായാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര അഫ്​ഗാൻ സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരവും അഫ്​ഗാൻ വിജയിച്ചിരുന്നു. സ്കോർ: അഫ്​ഗാൻ 50 ഓവറിൽ 4 വിക്കറ്റിന് 311. ദക്ഷിണാഫ്രിക്ക 34.2 ഓവറിൽ 134ന് പുറത്ത്. 

റഹ്മാനുള്ള ​ഗുർബാസിന്റെ തകർപ്പൻ സെഞ്ച്വറിയും (110 പന്തിൽ 105) അസ്മത്തുള്ള ഒമർസായിയുടെ വെടിക്കെട്ടുമാണ് (50 പന്തിൽ 80 നോട്ടൗട്ട്) ആദ്യം ബാറ്റ് ചെയ്ത അഫ്​ഗാന് മികച്ച സ്കോർ സമ്മാനിച്ചത്. റഹ്മത്ത് ഷാ (50) അർധ സെഞ്ച്വറി നേടി. റാഷിദ് ഖാന്റെ മിന്നുന്ന പ്രകടനം ദക്ഷിണാഫ്രിക്കയെ തകർത്തു. 9 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് റാഷിദ് ഖാൻ നേടി. നം​ഗിയേലിയ ഖരോട്ടെ 6 ഓവറിൽ 26 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി റാഷിദ് ഖാന് മികച്ച പിന്തുണ നൽകി. ഒമർസായി ശേഷിച്ച വിക്കറ്റ് നേടി.

ക്യാപ്റ്റൻ തെംബ ബാവുമ (38), ടോണി ഡി സോർസി (31), എയ്ഡൻ മാർക്രം(21), റീസ ഹെന്റിക്സ് (17) എന്നിവർ മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്നത്.  

ഒന്നാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ടാണ് ​ഗുർബാസും റിയാസ് ഹസനും (29) ഉയർത്തിയത്. 17.3 ഓവറിൽ ഇരുവരും 88 റൺസ് ചേർത്തു. വൺ ഡൗണായി എത്തിയ റഹ്മത്ത് ഷായും മികച്ച ഫോമിലായി. രണ്ടാം വിക്കറ്റിൽ ഇരുവരും 101 റൺസിന്റെ കൂട്ടുകെട്ടുയർത്തി. ഷാ മടങ്ങിയതോടെ എത്തിയ ഒമർസായി ദക്ഷിണാഫ്രിക്കൻ ബൗളർമാരെ വെള്ളം കുടിപ്പിച്ചു. അഞ്ച് ഫോറും ആറ് സിക്സും സഹിതം 50 പന്തിൽ 80 റൺസാണ് ഒമർസായി നേടിയത്.

312 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ ഒരിക്കൽ പോലും വിജയ പ്രതീക്ഷ നൽകിയില്ല. 73 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ച് ഒമർസായി തുടങ്ങിയ വിക്കറ്റ് വേട്ട റാഷിദ് ഖാനും ഖരോട്ടെയും ഏറ്റെടുത്തതോടെ 9 വിക്കറ്റ് വെറും 61 റൺസിന് വീണു. സോർസി, സ്റ്റബ്സ്, മർക്രം, വെരെയ്നെ, മൾഡർ എന്നിവരെ റാഷിദ് ഖാൻ മടക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിവാഹ മോചനക്കേസ് നടക്കുന്നതിനിടെ ഭാര്യ ഭര്‍ത്താവിനെ കുത്തി കൊന്നു

കൊച്ചി:വിവാഹമോചനക്കേസ് നിലവിലിരിക്കെ ഭാര്യ ഭര്‍ത്താവിനെ കുത്തി കൊന്നു.എറണാകുളം നായരമ്പലം സെന്റ് ജോര്‍ജ് കാറ്ററിംഗ് ഉടമ അറക്കല്‍ ജോസഫ് (ഓച്ചന്‍ - 52) ആണ് മരിച്ചത്. നായരമ്പലം ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡില്‍ സി...

ആലപ്പുഴയിൽ വിജയദശമി ആഘോഷങ്ങൾക്കിടയിൽ യുവതിയുടെ മുടിമുറിച്ചു; കേസ് എടുത്ത് പോലീസ്

ആലപ്പുഴ: ആലപ്പുഴ പ്രീതികുളങ്ങരയിൽ പ്രാദേശിക ക്ലബ് നടത്തിയ വിജയദശമി ആഘോഷങ്ങൾക്കിടെ നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ മുടി മുറിച്ചതായി പരാതി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കുടുംബം മണ്ണഞ്ചേരി പോലീസിൽ...

നിനക്ക് പറ്റില്ലെങ്കിൽ പറ, നിന്റെ അമ്മ മതി; സിനിമാലോകത്തെ ഞെട്ടിച്ച് നടിയുടെ വെളിപ്പെടുത്തൽ; ആരോപണവിധേയൻ ആരാണെന്ന് അന്വേഷിച്ച് ആരാധകർ

കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ ഇത് അഭിമുഖീകരിക്കാത്ത പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. പ്രമുഖതാരങ്ങൾക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങൾ വരികയും പലരും അറസ്റ്റിലാവുകയും ചെയ്തു. മുൻകൂർ ജാമ്യത്തിന്റെ തണലിലാണ്...

ആർ. എസ്. എസിന്റെ അച്ചടക്കം മറ്റൊരു പരിപാടിക്കും കണ്ടിട്ടില്ല ; വിജയദശമി മഹോത്സവത്തിൽ വിശിഷ്ടാതിഥിയായി ഔസേപ്പച്ചൻ

തൃശ്ശൂർ : തൃശ്ശൂരിൽ നടന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിജയദശമി മഹോത്സവത്തിൽ വിശിഷ്ടാതിഥിയായി പ്രമുഖ സംഗീത സംവിധായകൻ ഔസേപ്പച്ചൻ പങ്കെടുത്തു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ആര്‍എസ്എസിന്റെ ജന്മദിന ആഘോഷ പരിപാടിയിലെ വിശിഷ്ടാതിഥി...

വീട്ടുപകരണങ്ങൾ സൗജന്യമായി വാങ്ങാനെത്തിയ ആൾ ഫ്രീസറിൽ കണ്ടത് 16 -കാരിയുടെ തലയും കൈകളും; വീടുവിറ്റത് പെൺകുട്ടിയുടെ അമ്മ, ദുരൂഹത

കൊളറാഡോ:പട്ടണത്തിലെ ഒരു വീട്ടിലെ ഫ്രീസറിൽ മാസങ്ങൾക്ക് മുമ്പ് കണ്ടെത്തിയ തലയും കൈകളും ഏകദേശം 19 വർഷങ്ങൾക്ക് മുമ്പ് കാണാതായതായി സംശയിക്കുന്ന 16 -കാരിയുടേതെന്ന് പൊലീസ്. സംഭവത്തിൽ ദുരൂഹതയേറുകയാണ്.  നടുക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത് കൊളറാഡോയിലെ...

Popular this week