31 C
Kottayam
Saturday, September 28, 2024

Gold Price Today: സ്വർണവിലയിൽ വർധനവ്; ഇന്നത്തെ വിപണി നിരക്ക് അറിയാം

Must read

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വര്ണവിലയാണ് ഇന്ന് ഉയർന്നത്. ഈ മാസം ആദ്യ ദിവസങ്ങളിൽ കുത്തനെ ഇടിഞ്ഞ സ്വർണവില 44,000  ത്തിന് താഴേക്ക് എത്തിയിരുന്നു. ഇന്ന് ഒറ്റയടിക്ക് 240  രൂപ ഉയർന്നതോടെ സ്വർണവില വീണ്ടും 44,000  കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 44,120  രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 30  രൂപ ഉയർന്നു. വിപണി നിരക്ക് 5515 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ കുറഞ്ഞു. വിപണിയിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4558 രൂപയാണ്. 

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്ന് ദിവസം ഇടിഞ്ഞ വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. മൂന്ന് രൂപയാണ് മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത്. രു ഗ്രാം സാധാരണ വെള്ളിയുടെ  വിപണി നിരക്ക് 78 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും ഇന്ന്  മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

ഓഗസ്റ്റിലെ  സ്വർണവില ഒറ്റനോട്ടത്തിൽ 

ഓഗസ്റ്റ് 1-  ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു  വിപണി വില 44,320 രൂപ
ഓഗസ്റ്റ് 2-  ഒരു പവൻ സ്വർണത്തിന് 240  രൂപ കുറഞ്ഞു വിപണി വില 44,080 രൂപ
ഓഗസ്റ്റ് 3-  ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 43,960 രൂപ
ഓഗസ്റ്റ് 4-   സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,960 രൂപ
ഓഗസ്റ്റ് 5-  ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു  വിപണി വില 44,120 രൂപ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Rate Today: പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 40 രൂപ കുറഞ്ഞു. പത്ത് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56760...

സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി സിപിഐ

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തൃശ്ശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സിപിഐ പരാതി...

മുംബൈയിൽ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; അതീവ ജാ​ഗ്രത

മുംബൈ: ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ സുരക്ഷ ശക്തമാക്കി. ന​ഗരത്തിലെ വിവിധ ആരാധനാലയങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഉൾപ്പെടെ സുരക്ഷ വർധിപ്പിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഈ സ്ഥലങ്ങളിൽ മോക് ഡ്രില്ലുകൾ...

വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി; ഭാര്യ പൊള്ളലേറ്റ് മരിച്ചു, രണ്ട് മക്കൾ ​ഗുരുതരാവസ്ഥയിൽ

കൊച്ചി: അങ്കമാലിയിൽ വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി. തീ ആളിക്കത്തിയതിനെ തുടർന്ന് വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ തീപ്പൊള്ളലേറ്റ് മരിച്ചു.പുളിയനം മില്ലുംപടിക്കൽ എച്ച്.ശശി, ഭാര്യ സുമി സനൽ എന്നിവരാണ് മരിച്ചത്. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ...

അർജുനെ ഏറ്റുവാങ്ങി കേരളം; ആദരാഞ്ജലി അർപ്പിക്കാൻ ജനത്തിരക്ക്

കണ്ണൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ജന്മനാട്ടിൽ എത്തി. തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തു നിന്നത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള...

Popular this week