28.2 C
Kottayam
Friday, June 5, 2026

വിവാഹിതയായത് രണ്ടു വട്ടം, അരുണുമായി കോളേജ് കാലത്തെ ബന്ധം,നിരന്തരം ചാറ്റിംഗ്,യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Must read

പരുമല: തിരുവല്ലയില്‍ വിവാഹിതനായ കാമുകനെ സ്വന്തമാക്കാന്‍ യുവാവിന്‍റെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച അനുഷ വിവാഹിതയായത് രണ്ട് തവണ. സ്നേഹയുടെ ഭര്‍ത്താവ് അരുണിനെ വിളിച്ച് ചോദിച്ച ശേഷമാണ് ഫാര്‍മസിസ്റ്റ് കൂടിയായ അനുഷ ആശുപത്രിയിലെത്തിയത്. കോളേജ് കാലത്തെ അനുഷയും സ്നേഹയുടെ ഭര്‍ത്താവും അടുപ്പത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ അകന്നു. ഇതിന് പിന്നാലെയാണ് അരുണ്‍ സ്നേഹയെ വിവാഹം ചെയ്യുന്നത്.

അനുഷ ഇതിനിടെ രണ്ട് തവണ വിവാഹിതയായി. നിലവിലെ ഭര്‍ത്താവ് വിദേശത്താണ്. ഈ അടുത്ത കാലത്ത് അനുഷയും അരുണും തമ്മില്‍ വീണ്ടും അടുത്തു. ഇരുവരും തമ്മിലുള്ള ചാറ്റ് സ്നേഹ കണ്ടതിനേ തുടര്‍ന്ന് അരുണിന്റെ വീട്ടില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു. നഴ്സെന്ന വ്യാജേന ഇന്‍ജെക്ഷനെടുക്കാനെത്തി പിടിയിലായതിന് പിന്നാലെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ചോദ്യം ചെയ്യുന്നതിനിടെ അരുണും അനുഷയും തമ്മിലുള്ള ചാറ്റുകള്‍ അനുഷ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

അടുത്ത നാട്ടുകാരെന്ന നിലയില്‍ കാണാന്‍ വന്നോട്ടെയെന്ന് അനുഷ ചോദിച്ചിരുന്നുവെന്ന് സ്നേഹയുടെ ഭര്‍ത്താവ് അരുണും പറയുന്നുണ്ട്. എന്നാല്‍ ഭാര്യയെ കൊല്ലാനുള്ള ലക്ഷ്യത്തോടെയാണ് അനുഷ വരുന്നതെന്ന് കരുതിയില്ലെന്ന് അരുണ്‍ പറയുന്നു. അനുഷ മുറിയിലെത്തിയ സമയത്ത് അരുണ്‍ മുറിയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ മരുമകനേക്കുറിച്ച് പരാതികള്‍ ഇല്ലെന്നും അനുഷയെ മുന്‍ പരിചയമില്ലെന്ന് വ്യക്തമാക്കിയ സ്നേഹയുടെ പിതാവ് അരുണിന്‍റെ ആവശ്യപ്രകാരം അനുഷയുടെ വിവാഹത്തില്‍ സ്നേഹ പങ്കെടുത്തിരുന്നുവെന്നും പ്രതികരിച്ചു.

കൊലപാതക ശ്രമത്തില്‍ സിറിഞ്ചിലൂടെ വായു കുത്തിവക്കുന്ന എയര്‍ എംപോളിസം നടപ്പിലാക്കാനാണ് ഫാര്‍മസിസ്റ്റ് കൂടിയായ അനുഷ ലക്ഷ്യമിട്ടത്. സ്നേഹയെ കൊലപ്പെടുത്തി ഏതുവിധേനയും അരുണിനെ സ്വന്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള കൊലപാതക ശ്രമമാണ് ബന്ധുക്കളുടെ തക്ക സമയത്തെ ഇടപെടലിന് പിന്നാലെ പാളിയത്.

- Advertisement -

ഡിസ്ചാര്‍ജ് ചെയ്ത സ്നേഹയ്ക്ക് എന്തിന് വീണ്ടും കുത്തിവയ്പ്പെടുക്കുന്നുവെന്ന സംശയമാണ് ഗുരുതര പ്രശ്നങ്ങളിലേക്ക് പോകാതെ സ്നേഹയുടെ ജീവന്‍ രക്ഷിച്ചത്. മൂന്ന് തവണയാണ് അനുഷ സ്നേഹയ്ക്ക് ഇന്‍ജക്ഷന്‍ നല്‍കിയത്. തിരുവല്ല പരുമലയിലെ ആശുപത്രിയിൽ നഴ്സിന്‍റെ വേഷത്തിലെത്തി യുവതിയെ കൊല്ലാൻ ശ്രമിച്ച പ്രതി ഇതിനായി വലിയ തയ്യാറെടുപ്പുകളാണ് നടത്തിയതെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week