24.7 C
Kottayam
Sunday, May 26, 2024

ഗുസ്തി താരങ്ങൾ തെരുവിൽ; കണ്ടുനില്‍ക്കാൻ ബുദ്ധിമുട്ടെന്ന് സാനിയ മിർസ

Must read

ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൻ ശര‍ൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. ഗുസ്തി താരങ്ങൾക്കൊപ്പം നിൽക്കേണ്ട സമയമാണിതെന്ന് സാനിയ മിർസ ട്വിറ്ററില്‍ കുറിച്ചു.

‘‘ഒരു അത്‍ലീറ്റ് എന്ന നിലയിലും, അതിലേറെ സ്ത്രീയെന്ന നിലയിലും കണ്ടുനിൽക്കാൻ ബുദ്ധിമുട്ടുള്ളൊരു കാര്യമാണിത്. രാജ്യത്തിനു കീർത്തി നൽകിയ അവരെ നമ്മൾ ആഘോഷിച്ചതാണ്. ബുദ്ധിമുട്ടേറിയ ഈ സമയത്ത് അവരുടെ കൂടെ നിൽക്കണം.’’– സാനിയ മിർസ ട്വിറ്ററിൽ കുറിച്ചു.‘‘ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. സത്യം എന്തുതന്നെയായാലും നീതി ലഭ്യമാകുമെന്നാണു പ്രതീക്ഷ.’’ സാനിയ വ്യക്തമാക്കി.

കുറ്റം ചെയ്തവരെ രാഷ്ട്രീയം നോക്കാതെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ട സമയമാണിതെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും പറഞ്ഞു. അതേസമയം ഗുസ്തിതാരങ്ങളുടെ പരാതിയിൽ ബ്രിജ്ഭൂഷൻ ശര‍ൺ സിങ്ങിനെതിരെ കേസെടുക്കും. കേസെടുക്കാമെന്നു ഡൽഹി പൊലീസ് സുപ്രീം കോടതിയിൽ അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week