24 C
Kottayam
Wednesday, May 15, 2024

സഞ്ജു സാംസൺ എപ്പോഴും ടീമിനു വേണ്ടി മാത്രം കളിക്കുന്നു;മഹത്തായ കളിക്കാരനെന്ന്‌ പുകഴ്ത്തി കുമാര്‍ സംഗക്കാര

Must read

ജയ്പൂർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെ കീഴടക്കിയതിനു പിന്നാലെ ക്യാപ്റ്റൻ സഞ്ജു സാംസണെ പുകഴ്ത്തി രാജസ്ഥാൻ റോയൽസ് പരിശീലകൻ കുമാർ സംഗക്കാര. സഞ്ജു എപ്പോഴും ടീമിനു വേണ്ടിയാണു കളിക്കുന്നതെന്നു മത്സരശേഷം കുമാർ സംഗക്കാര പറഞ്ഞു.

‘‘സഞ്ജു പെട്ടെന്ന് റൺസ് കണ്ടെത്താനുള്ള ശ്രമത്തിലാണു പുറത്തായത്. അതു പിന്നീടു വന്ന താരങ്ങൾക്ക് പോസിറ്റീവായ വൈബാണു നൽകിയത്.’’- കുമാർ സംഗക്കാര പറഞ്ഞു.

‘‘സഞ്ജു സാംസൺ എപ്പോഴും ടീമിനു വേണ്ടിയാണു കളിക്കുന്നത്. ഇക്കാര്യം നേരത്തേ ജോസ് ബട്‌‍ലറും പറഞ്ഞിട്ടുണ്ട്. സഞ്ജു എങ്ങനെ റൺസ് കണ്ടെത്തുന്നു എന്നതിനെപ്പറ്റിയാണു ചിന്തിച്ചത്. സഞ്ജു അതിനു വേണ്ടി തന്നെയാണു ശ്രമിച്ചത്. സ്വന്തം പ്രകടനത്തേക്കുറിച്ചു ചിന്തിക്കാതെയുള്ള സഞ്ജുവിന്റെ കളി ടീമീനാകെ പോസിറ്റീവ് വൈബാണു നൽകിയത്.’’– കുമാർ സംഗക്കാര പ്രതികരിച്ചു.

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ സഞ്ജു സാംസണ് ബാറ്റിങ്ങിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. 17 പന്തുകൾ നേരിട്ട സഞ്ജു 17 റൺസെടുത്തു പുറത്താകുകയായിരുന്നു. തുഷാർ ദേശ്പാണ്ഡെയുടെ പന്തിൽ ഋതുരാജ് ഗെയ്‍ക്‌‍‌വാദ് ക്യാച്ചെടുത്താണു സഞ്ജുവിനെ പുറത്താക്കിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു.

43 പന്തിൽ 77 റൺസെടുത്ത യശസ്വി ജയ്‍സ്വാൾ രാജസ്ഥാനു വേണ്ടി തിളങ്ങി. വാലറ്റത്ത് ധ്രുവ് ജുറൽ (15 പന്തിൽ 34), ദേവ്ദത്ത് പടിക്കൽ (13 പന്തിൽ 27) എന്നിവരുടെ പ്രകടനങ്ങള്‍ രാജസ്ഥാൻ സ്കോർ 200 കടത്തി. ജോസ് ബട്‍ലർ 21 പന്തിൽ 27 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുക്കാനേ ചെന്നൈയ്ക്കു സാധിച്ചുള്ളൂ. 32 റൺസ് വിജയവുമായി രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week