31 C
Kottayam
Saturday, September 28, 2024

‘ബന്ധം വേർപ്പെടുത്തിയെന്ന് കരുതി അനിയൻ അനിയനല്ലാതെ ആവില്ലല്ലോ;അഖിൽ അക്കിനേനിക്ക് ആശംസകളുമായി സാമന്ത

Must read

ഹൈദരാബാദ്‌:സാമന്ത റൂത്ത് പ്രഭു;ഇന്ന് ആ പേര് കേൾക്കുമ്പോൾ തെന്നിന്ത്യൻ സിനിമാപ്രേമികൾ എല്ലാവരും ഒന്നടങ്കം അഭിമാനം കൊള്ളുന്നുണ്ട്. അത്രത്തോളം ഉയരങ്ങൾ കീഴടക്കി ബോളിവുഡിൽ വരെ ചുവടുറപ്പിച്ച് കൊണ്ടിരിക്കുകയാണ് നടി. അസുഖം മൂലം ജീവിതം കൂടുതൽ വേദനാജനകമാക്കുമ്പോഴും സാമന്ത മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ലേഡി സൂപ്പർസ്റ്റാർ നയൻതാരയെപ്പോലെ സ്വന്തം ചുമലിൽ ഒരു ബി​ഗ് ബജറ്റ് സിനിമ ചുമന്ന് വിജയിപ്പിക്കാനുള്ള കഴിവും ആളുകളെ തിയേറ്ററിലേക്ക് എത്തിക്കാനും സാമന്തയ്ക്ക് ഇന്ന് സാധിക്കുന്നുണ്ട്. സാമന്ത എന്ന പേര് തന്നെ ഇന്ന് ലക്ഷക്കണക്കിന് പേർ ആരാധിക്കുന്ന ഒന്നായി മാറി കഴിഞ്ഞു. സാമന്തയുടെ ഓരോ ചലനങ്ങളും എപ്പോഴും ആരാധകർ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

Samantha Ruth Prabhu

അതിനാൽ തന്നെ സോഷ്യൽമീഡിയയിൽ ആക്ടീവായ സാമന്ത തന്റെ ഓരോ വിശേഷങ്ങളും അപ്പപ്പോൾ പ്രേക്ഷകരെ അറിയിക്കും. ഇപ്പോഴിത തന്റെ മുൻ ഭർത്താവിന്റെ സഹോദരൻ അഖിൽ അക്കിനേനിക്ക് പിറന്നാൾ ആശംസിച്ച് സാമന്ത എഴുതിയ വരികളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

സാമന്ത റൂത്ത് പ്രഭു തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് മുൻ ഭർത്താവിന്റെ സഹോദരൻ അഖിൽ അക്കിനേനിയുടെ വരാനിരിക്കുന്ന ചിത്രമായ ഏജന്റിന്റെ തകർപ്പൻ പോസ്റ്റ് പങ്കിട്ട് പിറന്നാൾ ആശംസിച്ചത്. സിനിമയുടെ പോസ്റ്ററിന് മുകളിലാണ് സാമന്ത അഖിലിന് പിറന്നാൾ ആശംസകൾ കുറിച്ചിരിക്കുന്നത്.

അഖിൽ അക്കിനേനിക്ക് ജന്മദിനാശംസകൾ…. യേയ് 28ന് ഏജന്റ… ഇത് തീയാകും.. ഒരുപാട് സ്നേഹം എന്നാണ് സാമന്ത പിറന്നാൾ ആശംസിച്ച് കുറിച്ചത്. ഭർത്താവ് നാഗ ചൈതന്യയിൽ നിന്ന് ബന്ധം വേർപിരിഞ്ഞിട്ടും തന്റെ സഹോദരനെപ്പോലെ തന്നെയാണ് ഇപ്പോഴും അഖിലിനെ സാമന്ത കൊണ്ടുനടക്കുന്നതെന്ന് താരത്തിന്റെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ്.

ആരോഗ്യകരമായ ബന്ധം ഇരുവർക്കും ഇടയിൽ ഇപ്പോഴുമനുണ്ടെന്നത് ഇത്തരം കുറിപ്പുകൾ തെളിയിക്കുന്നു. അഖിലിന് ജന്മദിനാശംസകൾ നേരുക മാത്രമല്ല അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ ഏജന്റിന്റെ വിജയത്തിന് വേണ്ടിയും ആശംസകൾ നേർന്നു സാമന്ത. സാമന്ത എപ്പോഴും അഖിൽ അക്കിനേനിയെ കുറിച്ച് വാചാലയാകാറുണ്ട്.

Samantha Ruth Prabhu

അഖിലിന്റെ കഴിവിനെ കുറിച്ചും ശാന്ത സ്വഭാവത്തെ കുറിച്ചുമെല്ലാമാണ് സാമന്ത സംസാരിച്ചിട്ടുള്ളത്. തിരിച്ച് സാമന്തയോട് അഖിലിന് ഉള്ളതും മൂത്ത സഹോദരിയോടെന്നത് പോലുള്ള സ്നേഹമാണ്. സാമന്തയുടെ പോസ്റ്റുകളിൽ എപ്പോഴും കമന്റുമായി അഖിൽ എത്താറുണ്ട്. തനിക്ക് പിടിപെട്ട മയോസൈറ്റിസ് എന്ന രോ​ഗത്തെ കുറിച്ച് സാമന്ത വെളിപ്പെടുത്തിയപ്പോൾ ആദ്യം ആശ്വസിപ്പിക്കാൻ എത്തിയവരിൽ അഖിലുമുണ്ടായിരുന്നു.

പ്രിയപ്പെട്ട സാമിന് സ്‌നേഹവും കരുത്തും ആശംസിക്കുന്നുവെന്നാണ് അഖില്‍ അന്ന് കുറിച്ചത്. ‘നിങ്ങളുടെ പ്രതികരണങ്ങള്‍ എന്നെ ശക്തിപ്പെടുത്തുന്നു. നിങ്ങള്‍ തരുന്ന ആ സ്നേഹവും ബന്ധവുമാണ് എനിക്ക് ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് നല്‍കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എനിക്ക് ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ മയോസൈറ്റിസ് പിടിപെട്ടു.’

‘രോഗം ഭേദമായിക്കഴിഞ്ഞ ശേഷം നിങ്ങളോട് പറയാമെന്ന് കരുതിയതായിരുന്നു. പക്ഷെ ഇത് മാറാന്‍ ഞാന്‍ വിചാരിച്ചതിലും സമയമെടുക്കും’ എന്നായിരുന്നു സാമന്ത അസുഖത്തെ കുറിച്ച് വെളിപ്പെടുത്തി കുറിച്ചത്. സാമന്തയും നാ​ഗചൈതന്യയും ബന്ധം വേർപ്പെടുത്തിയിട്ട് രണ്ട് വർഷത്തോട് അടുക്കാൻ പോവുകയാണ്.

ആ രണ്ട് വർഷത്തിനുള്ളിൽ ഏറ്റവും കൂചടുതൽ ആക്രമണം അനുഭവിച്ചത് നടിയാണ്. എന്നാൽ തളർന്ന് പോകാതെ കൂടുതൽ കരുത്താർജ്ജിച്ച് വരികയാണ് സാം ചെയ്തത്. രണ്ടുപേരും ഇപ്പോഴും അവിവാ​ഹിതരായി തുടരുകയാണ്.

നാ​​ഗചൈതന്യ നടി ശോഭിത ധൂലിപാലയുമായി പ്രണയത്തിലാണെന്ന തരത്തിൽ നിരവധി ​ഗോസിപ്പുകൾ വന്നിരുന്നു. പക്ഷെ ഒന്നിലും വ്യക്തതയില്ല. സാമന്തയുടെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ ശാകുന്തളമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അർ‌ജുൻ ഇനി ഓർമ്മ; കണ്ണീരോടെ വിടനൽകി ജന്മനാടും കുടുംബവും

കോഴിക്കോട്: പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍...

Gold Rate Today: പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 40 രൂപ കുറഞ്ഞു. പത്ത് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56760...

സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി സിപിഐ

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തൃശ്ശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സിപിഐ പരാതി...

മുംബൈയിൽ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; അതീവ ജാ​ഗ്രത

മുംബൈ: ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ സുരക്ഷ ശക്തമാക്കി. ന​ഗരത്തിലെ വിവിധ ആരാധനാലയങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഉൾപ്പെടെ സുരക്ഷ വർധിപ്പിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഈ സ്ഥലങ്ങളിൽ മോക് ഡ്രില്ലുകൾ...

വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി; ഭാര്യ പൊള്ളലേറ്റ് മരിച്ചു, രണ്ട് മക്കൾ ​ഗുരുതരാവസ്ഥയിൽ

കൊച്ചി: അങ്കമാലിയിൽ വീടിന് തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി. തീ ആളിക്കത്തിയതിനെ തുടർന്ന് വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ തീപ്പൊള്ളലേറ്റ് മരിച്ചു.പുളിയനം മില്ലുംപടിക്കൽ എച്ച്.ശശി, ഭാര്യ സുമി സനൽ എന്നിവരാണ് മരിച്ചത്. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ...

Popular this week