30 C
Kottayam
Monday, November 25, 2024

പുടിനെതിരെ അറസ്റ്റ് വാറന്‍റ് പുറത്തിറക്കി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി

Must read

ഹേഗ്: റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനെതിരെ അറസ്റ്റ് വാറന്‍റ് പുറത്തിറക്കി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. യുക്രൈനില്‍ നിന്ന് കുട്ടികളെ അടക്കം തട്ടിക്കൊണ്ടു പോയി എന്നതടക്കമുള്ള യുദ്ധക്കുറ്റകൃത്യങ്ങളുടെ പേരിലാണ് നടപടി.

വെള്ളിയാഴ്ചയാണ് അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറന്‍റ് പുറത്തിറക്കിയതായി വ്യക്തമാക്കുന്നത്. നിയമ വിരുദ്ധമായി കുട്ടികളെ നാട് കടത്താനുള്ള ശ്രമങ്ങള്‍ക്കും കുട്ടികളെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമങ്ങള്‍ക്കും ഉത്തരവാദി പുടിനാണെന്നും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വിശദമാക്കി.

റഷ്യയിലെ ബാലാവകാശ കമ്മീഷണര്‍ മരിയ അലക്സിയെവ്നയ്ക്കും അറസ്റ്റ് വാന്‍റ് പുറത്തിറക്കിയിട്ടുണ്ട്. സമാന കുറ്റകൃത്യങ്ങളിലാണ് ഈ അറസ്റ്റ് വാറന്റും.

യുക്രൈനിലെ കുട്ടികളെ ഇത്തരത്തില്‍ തട്ടിക്കൊണ്ട് പോയെന്ന് വിശ്വസിക്കാന്‍ തക്ക തെളിവുകള്‍ ഉണ്ടെന്നും കോടതി വിശദമാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തോളമായിപ്രോസിക്യൂഷനും യുക്രൈനിലെ പ്രോസിക്യുട്ടറുടെ ഓഫീസും തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമങ്ങളിലായിരുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ കരിം ഖാനാണ് പുടിനെതിരെ അറസ്റ്റി വാറന്‍റ് ആവശ്യപ്പെട്ടത്.

ഈ മാസം ആദ്യം കരിം ഖാന്‍ യുക്രൈന്‍ സന്ദര്‍ശിച്ചിരുന്നു. അന്താരാഷ്ട്ര കോടതിയുടെ നടപടി തങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് റഷ്യയുടെ വിദേശകാര്യ മന്ത്രി പറയുന്നത്.

നിയമപരമായി നോക്കിയാലും ഈ കോടതിയുടെ ഭാഗമല്ലാത്തതിനാല്‍ നടപടി തങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നും റഷ്യ പ്രതികരിക്കുന്നത്. കുട്ടികളെ കൊണ്ടുപോവുന്ന പദ്ധതിയുടെ മേധാവിയായ ലോവ ബെലോവ കോടതിയില്‍ തന്‍റെ ഭാഗം ന്യായീകരിച്ചെങ്കിലും കോടതി വാദങ്ങള്‍ അംഗീകരിച്ചില്ല.

ഈ കുറ്റപത്രം റഷ്യന്‍ പ്രസിഡന്‍റിനെ രാജ്യാന്തര പിടികിട്ടാപ്പുള്ളിയായി മാറ്റുമെന്നാണ് നിരീക്ഷണം. യൂറോപ്യന്‍ രാജ്യങ്ങളിലും വടക്കേ അമേരിക്കന്‍ രാജ്യങ്ങളിലും കാല് കുത്തിയാല്‍ പുടിനെ അറസ്റ്റ് ചെയ്യുമെന്ന അവസ്ഥ രാഷ്ട്രത്തലവനെന്ന നിലയില്‍ പുടിന്  വെല്ലുവിളിയാകും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

‘സ്ത്രീകളെ ബഹുമാനിക്കാത്ത രാക്ഷസൻ,ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ച് കങ്കണ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട് . സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് രാക്ഷസന് ഇങ്ങനെയൊരു വിധി വന്നതെന്ന്...

പെരിന്തല്‍മണ്ണ സ്വര്‍ണക്കവര്‍ച്ച : എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍;കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം കണ്ടെതത്തി

മലപ്പുറം: പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ എട്ടു പ്രതികള്‍കൂടി കസ്റ്റഡിയില്‍. കവര്‍ന്ന മൂന്നര കിലോ സ്വര്‍ണ്ണത്തില്‍ പകുതിയോളം സ്വര്‍ണം കണ്ടെടുത്തതായി സൂചന. റിമാന്‍ഡിലായ പ്രതികളില്‍ രണ്ടുപേരെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തിരുന്നു. കണ്ണൂര്‍...

ആറാം തമ്പുരാൻ സെറ്റിൽ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി രഞ്ജിത് അടിച്ചു’ വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

കൊച്ചി:മോഹൻലാൽ ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ സംവിധായകൻ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന ആരോപണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. അടിയേറ്റ് ഒടുവിലിന്റെ ഹൃദയം തകർന്നുപോയെന്നും ആ ആഘാതത്തിൽ നിന്നു മുക്തി...

കോടിക്കിലുക്കത്തിൽ ഐ പി. എൽ മെഗാലേലം; അകത്തായവരും പുറത്തായവരും, വിശദാംശങ്ങളിങ്ങനെ

ജിദ്ദ: ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരമായിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്‌നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. രണ്ട് കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില....

പാലക്കാട് തോൽവി: കെ. സുരേന്ദ്രൻ രാജിയ്ക്ക്

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കെ സുരേന്ദ്രൻ. പാലക്കാട്ടെ പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രൻ പക്ഷം അവകാശപ്പെട്ടുന്നു. അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ...

Popular this week