25.4 C
Kottayam
Monday, June 8, 2026

രണ്ടാം മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായി സൂര്യകുമാര്‍ യാദവ്-വീഡിയോ

Must read

വിശാഖപട്ടണം: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായി സൂര്യകുമാര്‍ യാദവ്. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ആദ്യ മത്സരത്തിന്‍റെ തനിയാവര്‍ത്തനമെന്നോണം സൂര്യകുമാര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ഇന്‍സ്വിംഗറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. സ്റ്റാര്‍ക്കിന്‍റെ പന്തില്‍ രോഹിത് ശര്‍മ പുറത്തായതിന് തൊട്ടു പിന്നാലെയാണ് സൂര്യകുമാര്‍ ക്രീസിലെത്തിയത്.

സൂര്യയെ വരവേറ്റതാകട്ടെ പിച്ച് ചെയ്ത് അകത്തേക്ക് തിരിഞ്ഞ സ്റ്റാര്‍ക്കിന്‍റെ പന്തും.  സ്റ്റാര്‍ക്കിന്‍റെ അപ്പീലിന് രണ്ടാമതൊന്ന് ആലോചിക്കാതെ അമ്പയര്‍ വീരേന്ദര്‍ ശര്‍മ വിരലുയര്‍ത്തി. കഴിഞ്ഞ പത്ത് ഏകദിനങ്ങളില്‍ 13.75 ശരാശരിയില്‍ 110 റണ്‍സ് മാത്രമാണ് സൂര്യകുമാര്‍ നേടിയത്. അവസാനം കളിച്ച 10 ഏകദിന മത്സരങ്ങളില്‍ 0,0,14,DNB, 31,4,6,34*,4,8 എന്നിങ്ങനെയാണ് സൂര്യയുടെ പ്രകടനം.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്കിന് നേടുന്നതിന് അടുത്തെത്തിയ സ്റ്റാര്‍ക്കിന് പിന്നീട് ക്രീസിലെത്തിയ കെ എല്‍ രാഹുല്‍ ഹാട്രിക്ക് നിഷേധിച്ചു. നേരത്തെ ശുഭ്മാന്‍ ഗില്ലിനെയും ആദ്യ മത്സരത്തിലേതുപോലെ സ്റ്റാര്‍ക്ക് പുറത്താക്കുകയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തേക്ക് പോയ പന്തില്‍ ബാറ്റ് വെച്ച ഗില്ലിനെ ഷോര്‍ട്ട് പോയന്‍റില്‍ മാര്‍നസ് ലാബുഷെയ്ന്‍ കൈയിലൊതുക്കി. ആദ്യ മത്സരത്തിലും സമാനമാ രീതിയിലായിരുന്നു ഗില്‍ പുറത്തായത്. അക്കൗണ്ട് തുറക്കാതെ സ്റ്റാര്‍ക്കിന്‍റെ ആദ്യ ഓവറിലാണ് ഗില്‍ മടങ്ങിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദേശത്തുള്ളവർക്കും ടെസ്റ്റ് എഴുതാത്തവർക്കും ലൈസൻസ്; വിരമിക്കാൻ ഒരു ദിവസം ശേഷിക്കെ എം.വി.ഐക്ക് സസ്പെൻഷൻ

കൊല്ലം: കൊല്ലം ആര്‍ടിഒ ഓഫീസില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി (എംവിഐ) സേവനമനുഷ്ഠിച്ചിരുന്ന ചാത്തന്നൂര്‍ മീനാട് സ്വദേശി പി. അജയകുമാറിനെ അതീവ ഗുരുതരമായ അഴിമതിയും സുരക്ഷാ വീഴ്ചയും കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണവിധേയമായി ഗതാഗത വകുപ്പ്...

ജി സുധാകരന്റേത് കോമാളിത്തം, പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയുണ്ടോ; കടുത്ത ഭാഷയിൽ മറുപടിയുമായി എച്ച് സലാം

ആലപ്പുഴ: അമ്പലപ്പുഴ എംഎല്‍എ ജി.സുധാകരന്‍ രാഷ്ട്രീയ കോമാളിയായി മാറുകയാണെന്നും പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ അദ്ദേഹത്തിന് യോഗ്യതയുണ്ടോ എന്നും തിരിച്ചടിച്ച് സിപിഎം നേതാവ് എച്ച്.സലാം. പിണറായി വിജയനെ നനഞ്ഞ കോഴി എന്ന് ജി....

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രഖ്യാപിച്ചില്ല; സി.ബി.എസ്.ഇ.ക്ക് സുപ്രീംകോടതിയുടെ അടിയന്തിര നോട്ടീസ്

ന്യൂഡൽഹി: സി.ബി.എസ്.ഇ. പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം സമയബന്ധിതമായി പ്രഖ്യാപിക്കാത്തതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി നൽകിയ ഹർജിയിൽ കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡിനും റീജിയണൽ ഓഫീസർക്കും സുപ്രീംകോടതി അടിയന്തിരമായി നോട്ടീസയച്ചു. സൗദി അറേബ്യയിൽ നിന്നും...

അവിവാഹിതര്‍ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമായി കണക്കാക്കാനാവില്ല; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡൽഹി: പ്രായപൂർത്തിയായ രണ്ടുപേർ പരസ്പര സമ്മതത്തോടെ വിവാഹത്തിന് മുൻപ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ്...

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വമ്പൻ ടെസ്റ്റ് ജയം; അരങ്ങേറ്റത്തിൽ മാനവ് സുതാറിന് ആറ് വിക്കറ്റ്, ഇന്നിങ്സ് വിജയം

മുല്ലൻപുർ: അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിക്കൊണ്ട് ഇന്ത്യയ്ക്ക് വമ്പൻ വിജയവും പരമ്പരയും സ്വന്തം. ഒരു ഇന്നിങ്സിനും 300 റൺസിനുമാണ് കരുത്തരായ ഇന്ത്യൻ പട സന്ദർശകരായ അഫ്ഗാനിസ്ഥാനെ...

Popular this week