25.2 C
Kottayam
Tuesday, October 1, 2024

ഞാൻ അഭിനയം നിർത്തിയെന്ന് അവർക്ക് തോന്നിയിട്ടുണ്ടാകും; അവസരങ്ങൾ കിട്ടാത്തത് എന്താണെന്ന് അറിയില്ല: ഭൂമിക

Must read

ചെന്നൈ:തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ഭൂമിക ചൗള. സില്ലന് ഒരു കാതൽ എന്ന ഒറ്റ ചിത്രം മതി നടിയെ പ്രേക്ഷകർ എന്നും ഓർത്തിരിക്കാൻ. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഭോജ്‌പുരി, മലയാളം തുടങ്ങി എല്ലാ ഭാഷകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് താരം.

ഒരുകാലത്ത് തമിഴ് സിനിമകളിലെ സജീവസാന്നിധ്യമായിരുന്ന നടി അടുത്തിടെയായി വളരെ കുറച്ചു സിനിമകളിലാണ് അഭിനയിക്കുന്നത്. ബോളിവുഡിലും നിരവധി ചിത്രങ്ങളിൽ ഭൂമിക തിളങ്ങിയിരുന്നു. തേരേ നാം, സില്ലന് ഒരു കാതൽ, എംസിഎ, ഖുഷി എന്നിവയാണ് നടി അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ചിലത്.

മലയാളത്തിൽ ബ്ലെസി സംവിധാനം ചെയ്ത ഭ്രമരം, ആശ ശരത്ത് പ്രധാന വേഷത്തിൽ എത്തിയ ബഡ്ഡി എന്നി ചിത്രങ്ങളിലാണ് ഭൂമിക അഭിനയിച്ചത്. 2000 ൽ പുറത്തിറങ്ങിയ യുവകൂടു എന്ന തെലുങ്ക് ചിത്രത്തിലൂടെ ആയിരുന്നു ഭൂമികയുടെ അരങ്ങേറ്റം.

തന്റെ സിനിമ ജീവിതം ഇപ്പോൾ 23-ാം വർഷത്തിലേക്ക് കടന്നിരിക്കുകയാണെന്നും എന്നാൽ തനിക്ക് ഇപ്പോഴും ഒരു തുടക്കകാരിയെ പോലെയാണ് തോന്നുന്നതെന്നും പറയുകയാണ് ഭൂമിക ഇപ്പോൾ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഭൂമിക തന്റെ സിനിമ ജീവിതത്തെ കുറിച്ച് മനസ് തുറന്നത്.

ബോളിവുഡിൽ നിന്ന് തനിക്കിപ്പോൾ സിനിമകൾ വരാറില്ലെന്ന് ഭൂമിക പറയുന്നുണ്ട്. ഒന്നിലെങ്കിൽ ബോളിവുഡിലെ ആളുകൾക്ക് താൻ ഇപ്പോഴും അഭിനയിക്കുന്നുണ്ടെന്ന കാര്യം അറിയില്ല അല്ലെങ്കിൽ താൻ അഭിനയം നിർത്തിയതായി അവർക്ക് തോന്നിയട്ടുണ്ടാകാം. അതാകും അവസരങ്ങൾ ലഭിക്കാത്തതെന്ന് ഭൂമിക പറയുന്നു.

‘ഒന്നില്ലെങ്കിൽ ഞാൻ ഒരു നല്ല അഭിനേതാവ് അല്ല, അല്ലെങ്കിൽ എന്റെ പിആർ വേണ്ടത്ര കോളുകൾ ചെയ്യുന്നില്ല, അല്ലെങ്കിൽ ഞാൻ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്ന കാര്യം അവർക്ക് അറിയില്ല. സത്യസന്ധമായി പറയുകയാണെങ്കിൽ അവസരം കിട്ടാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല’ നടി പറഞ്ഞു.

തന്നെ സംബന്ധിച്ച് സിനിമ എന്നത് മൊത്തത്തിലൊരു വ്യത്യസ്തമായ ഗെയിമായിരുന്നു എന്നാണ് ഭൂമിക പറയുന്നത്. ഇപ്പോഴത്തെ സിനിമ മേഖലയുടെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്നോ എങ്ങനെയാണ് സിനിമയിലേക്ക് എത്തുകയെന്നോ തനിക്ക് അറിയില്ലെന്നും നടി പറയുന്നു.

‘എന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഞാൻ ജോലി അന്വേഷിക്കുകയാണ്, ആരെങ്കിലും എനിക്ക് ജോലി തരൂ എന്ന് പറയാൻ മാത്രമേ എനിക്ക് കഴിയൂ. ഒരു അവസരത്തിനായി ആരെയാണ് സമീപിക്കേണ്ടതെന്ന് എനിക്ക് അറിയില്ല. ഞാനിപ്പോഴും ഒരു തുടക്കക്കാരിയോ അല്ലെങ്കിൽ ഒരു പുതുമുഖമോ ഒരു വിദ്യാർഥിയോ ആണെന്നാണ് എനിക്ക് തോന്നുന്നത്

‘ഏകദേശം ഇരുപത്തിമൂന്ന് വർഷമായി ഞാൻ സിനിമ മേഖലയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. അതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു. അതോടൊപ്പം എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരോടും സിനിമ മേഖലയിലുള്ള സഹ പ്രവർത്തകരോടും നന്ദി പറയുന്നു. ഇതുവരെ ചെയ്ത സിനിമകളിൽ എല്ലാം ഞാൻ വളരെയധികം സംതൃപ്തയാണ്.

ഇപ്പോഴും നല്ല പ്രൊജക്ടുകൾ ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. എന്റെ കഴിവിന്റെ ഏറ്റവും മികച്ചത് പുറത്തെടുക്കാൻ കഴിയുന്ന ടീമിനൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,’ ഭൂമിക വ്യക്തമാക്കി.

ദുൽഖർ സൽമാൻ നായകനായ സീത രാമത്തിലാണ് ഭൂമിക അവസാനമായി അഭിനയിച്ചത്. കണ്ണേയ് നമ്പാതെ, പേരിടാത്ത മറ്റൊരു തമിഴ് ചിത്രം എന്നിവയാണ് നടിയുടേതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. ഇവ കൂടാതെ ഔദ്യോഗിക പ്രഖ്യാപനം ഇനിയും ആവാത്ത ഒരു ഹിന്ദി ചിത്രവും ഭൂമികയുടേതായി വരുന്നുണ്ട്. ജനുവരിയിൽ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week