24.5 C
Kottayam
Friday, June 5, 2026

‘എന്നെ കോമാളിയാക്കിയത് പോലെ തോന്നി, പ്രണവിന് മനസിലായി അക്കാര്യം, അഭിനയമെ അറിയൂ’; വിവാഹത്തെ കുറിച്ചും അനുശ്രീ!

Must read

കൊച്ചി:സംവിധായകൻ ലാൽ ജോസ് കണ്ടെത്തി മലയാളത്തിന് സമ്മാനിച്ച നായികയാണ് അനുശ്രീ. റിയാലിറ്റി ഷോ വഴിയാണ് സിനിമയിൽ അനുശ്രീ എത്തിയത്. ആദ്യ ചിത്രമായ ഡയമണ്ട് നെക്ലേസിലെ കലാമണ്ഡലം രാജശ്രീ എന്ന പേരിലാണ് ഇപ്പോഴും അനുശ്രീ സിനിമാ പ്രേമികൾക്കിടയിൽ പോപ്പുലർ.

ഡയമണ്ട് നെക്ലേസിന് ശേഷം നിരവധി നായിക വേഷങ്ങൾ ചെയ്ത് ഇന്ന് മലയാള സിനിമയിലെ മുൻനിര നായികയാണ് അനുശ്രീ. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം ഈ പതിനൊന്ന് വർഷത്തിനിടയിൽ അനുശ്രീ അഭിനയിച്ച് കഴിഞ്ഞു.

- Advertisement -

ഇപ്പോഴിത ഇത്രയും കാലത്തെ സിനിമാ ജീവിതത്തിനിടയിൽ ഉണ്ടായിട്ടുള്ള അനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ അനുശ്രീ. താരത്തിന്റെ വിശേഷങ്ങൾ തുടർന്ന് വായിക്കാം… ‘വിവാഹം കഴിക്കുന്നില്ലേയെന്ന ചോദ്യം ഭയങ്കരമായി നേരിടുന്നുണ്ട്.’

- Advertisement -

‘ഞാൻ പ്രിപ്പേഡ് അല്ലായെന്നും കംഫർട്ടബളായി തുടങ്ങിയിട്ടില്ല എന്നൊക്കെയാണ് ചോദ്യം ചോദിക്കുന്നവർക്ക് മറുപടി കൊടുക്കാറുള്ളത്. കുടുംബക്കാർ‌ ഒന്നിക്കുന്ന സദസുകളിലാണ് ഈ ചോദ്യം കൂടുതൽ ഞാൻ നേരിടേണ്ടി വരുന്നത്.’

‘എനിക്ക് കസിൻസൊക്കെയുള്ള ഒരു ​ഗ്രൂപ്പും കൊച്ചിയിലെ സുഹൃത്തുക്കളുള്ള ഒരു ​​ഗ്രൂപ്പുമുണ്ട്. എന്റെ കസിൻസിനും സുഹൃത്തുക്കൾക്കുമെല്ലാം ഒരേ ഇഷ്ടങ്ങളും താൽപര്യവുമെല്ലാമാണ്. ആ ​ഗ്യാങിനോട് ജെല്ലായി പോകുന്ന ഒരാൾ വരുമ്പോൾ വിവാഹം കഴിക്കും.’

- Advertisement -

‘സിനിമാ ജീവിതത്തിൽ‌ ആദ്യമായി ഞാൻ ഫൈറ്റ് ചെയ്തത് ഇതിഹാസയിലാണ്. മുണ്ടും ഷർട്ടും ഇട്ടുനടക്കാൻ എനിക്കിഷ്ടമാണ്. എനിക്ക് ആണുങ്ങളുടെ സ്വഭാവമാണെന്ന് അമ്മയും അച്ഛനുമൊക്കെ ഇടയ്ക്ക് പറയാറുണ്ട്. ആദി എനിക്ക് ഒരുപാട് ഓർമകൾ തന്ന സിനിമയാണ്. ജീത്തു സാർ എനിക്ക് വളരെ ഇഷ്ടമുള്ള സംവിധായകനാണ്.’

‘പ്രണവിനെ നമ്മളൊക്കെ അതിശയത്തോടെയാണ് നോക്കിയിരുന്നത്. അങ്ങോട്ട് പോയി മിണ്ടാൻ പോലും ഒരു ബുദ്ധിമുട്ടായിരുന്നു. പക്ഷെ പ്രണവ് അങ്ങനെയല്ല… ഇങ്ങോട്ട് വന്ന് സംസാരിക്കും നമുക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കും. ഞങ്ങൾ അച്ചാറും മിഠായിയുമൊക്കെ വാങ്ങികൊണ്ട് വന്ന് കഴിച്ചുകൊണ്ടിരിക്കുമ്പോൾ അപ്പു ചേട്ടൻ വരും എനിക്ക് കൂ‌ടി കുറച്ച് തരുമോയെന്ന് ചോദിച്ച്.’

‘നമുക്ക് മിണ്ടാൻ മടിയുണ്ടെന്ന് പ്രണവിന് മനസിലാകുമ്പോൾ പ്രണവ് ഇങ്ങോട്ട് വന്ന് സംസാരിക്കും. നമ്മൾ ലാൽ സാറിന്റെ മകൻ എന്ന രീതിയിലാണ് പ്രണവിനെ നോക്കുക. പ്രണവ് പെരുമാറുമ്പോൾ നമുക്ക് അങ്ങനൊരു ഫീൽ തോന്നുകയില്ല. നമ്മുടെ കൂടെ കമ്പിനിയടിച്ച് നിൽക്കും.’

‘വഴക്ക് എല്ലാ സംവിധായകരുടെ കൈയ്യിൽ നിന്നും കിട്ടാറുണ്ട്. റോഷൻ ആൻഡ്രൂസ് സാറിനെ എനിക്ക് പേടിയാണ്. ഡയലോ​ഗിൽ മാറ്റം വരുത്തുമ്പോൾ അദ്ദേഹം വഴക്ക് പറയും. മൈക്ക് കൈയ്യിലുണ്ടെന്ന് പോലും സാർ നോക്കാറില്ല. ഷൂട്ടിങ് കാണാൻ കൂടി നിൽക്കുന്നവരെല്ലാം കേൾക്കും.’

‘ചീത്ത കേൾക്കരുതെന്ന് പ്രാർഥിച്ചാണ് റോഷൻ സാറിന്റെ സെറ്റിലേക്ക് പോയിരുന്നത്. എന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ട് നാട്ടുകാരുടെ വായടഞ്ഞു. സ്ലീവ് ലസ് ഇടുമ്പോൾ പോലും ആദ്യം ടെൻഷനടിച്ചിരുന്നു. പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന ലൈനാണ് ഇപ്പോൾ ചേട്ടനൊക്കെ.’

‘ചന്ദ്രേട്ടൻ എവിടെയാ, 12ത്ത് മാൻ എന്നീ സിനിമകളുടെ സെറ്റിലാണ് ഏറ്റവും കൂടുതൽ എഞ്ചോയ് ചെയ്തത്. ലൈഫ് ലോങ് വേണമെന്ന് തോന്നിയ കുറച്ച് ഫ്രണ്ട്സിനെ കിട്ടിയതും 12ത്ത് മാന്റെ സെറ്റിൽ നിന്നാണ്. അദിതി, അനു മോഹൻ തുടങ്ങിയവരുമായാണ് കൂടുതൽ സൗഹൃദം. പത്തനംതിട്ടക്കാരി, ​ഗണേഷ് കുമാറിന്റെ നാട്ടുകാരി എന്നതൊക്കെ വെച്ചുള്ള സ്നേഹമാണ് ലാലേട്ടൻ എന്നോട് കാണിക്കാറുള്ളത്.’

‘മൂന്ന് സിനിമ ചെയ്തിട്ടും ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ വിറയൽ വരും. മമ്മൂക്കയുടെ ദേഹത്ത് തുപ്പൽ തെറിച്ചാലോയെന്ന് വിചാരിച്ച് മധുരരാജയിലെ ചീത്ത പറഞ്ഞ് ആട്ടുന്ന സീനിൽ റിഹേഴ്സൽ ചെയ്യാൻ പോലും മടിയായിരുന്നു. പക്ഷെ മമ്മൂക്ക ധൈര്യം തന്ന് ചെയ്യിപ്പിച്ചു. സിനിമയെ പറ്റി ഒരു ധാരണയും ഇല്ലാതെയാണ് ഡയമണ്ട് നെക്ലേസ് ചെയ്തത്.’

‘ലാൽ ജോസ് സാറിനെ മാത്രം കണ്ടാണ് അഭിനയിക്കാൻ പോയത്. ഡയമണ്ട് നെ​ക്ലേസിന്റെ ഷൂട്ടിന് പോയപ്പോൾ പ്രോമിറ്റിങ് ഉണ്ടാകുമെന്ന് കരുതി ഡയലോ​ഗ് പഠിച്ചിരുന്നില്ല. അപ്പോഴാണ് ലാൽ ജോസ് സാർ പറഞ്ഞത് പ്രോമിറ്റിങില്ല ‍ഡയലോ​ഗ് കാണാതെ പഠിക്കണമെന്ന്.’

‘നിങ്ങളെന്ന കോമാളിയാക്കി എന്നാണ് അന്ന് ലാൽ ജോസ് സാറിനോട് എന്റെ രാജശ്രീ എന്ന കഥാപാത്രം തിയേറ്ററിൽ കണ്ടശേഷം പറഞ്ഞത്. ഞാൻ അഭിനയിച്ച സീൻ കണ്ട് ആളുകൾ ചിരിക്കുന്നത് എനിക്ക് അം​ഗീകരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.’

‘മുമ്പ് ആസിഫ് അലിയെന്ന് പറഞ്ഞാൽ ഞാൻ മരിക്കുമായിരുന്നു. പ്രണയം മുഖത്ത് വരാത്ത ഒരാളാണ് ഞാൻ. മഞ്ജു ചേച്ചിയെ കണ്ടാൽ ഓടിച്ചെന്ന് കെട്ടി പിടിക്കും. അഭിനയിക്കാനല്ലാതെ മറ്റൊന്നും ചെയ്യാൻ എനിക്ക് അറിയില്ല. ചിലപ്പോൾ ചോറും ചമ്മന്തിയും വെയ്ക്കുമായിരിക്കും’ അനുശ്രീ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week