26.9 C
Kottayam
Monday, November 25, 2024

‘കേരളത്തിലെ റോഡുകളിലൂടെയുള്ള യാത്ര താങ്ങാനാവുന്നതല്ല’വിമര്‍ശിച്ച് രാഹുല്‍ഗാന്ധി

Must read

ആലപ്പുഴ: കേരളത്തിലെ റോഡുകളെ വിമർശിച്ച് വീണ്ടും രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രക്കിടെയാണ് രാഹുലിന്റെ വിമർശനം. കേരളത്തിലെ റോഡുകളിലൂടെയുള്ള യാത്ര താങ്ങാനാവുന്നതല്ല. ഇത് സർക്കാരിനെയോ സിപിഎമ്മിനെയോ വിമർശിക്കാൻ പറയുന്നത് അല്ല. സാധാരണക്കാരനാണ് ദുരിതം അനുഭവിക്കുന്നത്. റോഡ് അപകടം വർധിക്കുന്നു. അപകടത്തിൽപ്പെടുന്നവർക്ക് കൃത്യമായ ചികിത്സ നൽകാൻ സംവിധാനം ഒരുക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

അപകടങ്ങൾ ഉണ്ടാകുമ്പോൾ മതിയായ ചികിത്സ കിട്ടുന്നില്ല. ഇത്രയധികം ആംബുലൻസ്‌കൾ കടന്നു പോകുന്ന സ്ഥലം കണ്ടിട്ടില്ല. ഓരോ ആംബുലൻസിലും ഒരു കുടുംബത്തിന്റെ പ്രതീക്ഷയുണ്ട്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി അപ്‌ഗ്രേഡ് ചെയ്യണം. മതിയായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. തോട്ടപ്പള്ളി കരിമണൽ ഖനനത്തിൽ സംസ്ഥാന സർക്കാർ ഇടപെടണം. അവരുടെ സമരം ന്യായമാണ്. ഖനനം അവരുടെ ജീവിതോപാധി നഷ്ടപ്പെടുത്തുന്നുവെന്നും രാഹുൽ പറഞ്ഞു.

കേന്ദ്ര സർക്കാർ മുന്നോട്ട് വെക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. ഭാരത് ജോഡോ യാത്ര ലക്ഷ്യം വെക്കുന്നത് മൂന്ന് കാര്യങ്ങളാണ്. രാജ്യം പരസ്പര സ്‌നേഹത്തോടെ ഒരുമിച്ച് നിൽക്കണം. ഇന്ത്യയിലെ ചെറുപ്പകാർക്ക് തൊഴിൽ ലഭിക്കാതെ രാജ്യത്തിനു മുന്നോട്ട് പോകാൻ സാധിക്കില്ല. തൊഴിൽ നൽകാതെ ഇരിക്കുന്നത് ആക്ഷേപകരമാണ്. നമ്മുടെ രാജ്യത്ത് അസഹിഷ്ണുത വർധിക്കുന്നു. അത് അംഗീകരിക്കാൻ സാധിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിലേക്ക് വീണു; സംഭവം അരൂർ ചന്തിരൂരിൽ

അരൂർ: ചന്തിരൂരിൽ നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് റോഡരികിലെ കാനയിൽ വീണു. അപകടത്തിൽ ആളപായമില്ല. ചന്തിരൂർ സെൻ്റ് മേരീസ് പള്ളിക്ക് മുൻവശംവൈകിട്ട് അഞ്ചരയോടെയാണ് അപകടം. കലൂരിൽ നിന്നും എരമല്ലൂരിലേക്ക് വരികയായിരുന്ന പോപ്പിൻസ്...

ഡൈനിങ് ടേബിളിന്‍റെ അടിയിൽ ഒളിച്ചിരുന്ന് പത്തിവിരിച്ചു;വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വീട്ടിൽ നിന്നും പിടികൂടിയത് രാജവെമ്പാലയെ

പത്തനംതിട്ട: കോന്നിയിൽ വീടിനുള്ളിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വീട്ടിലെ ഡൈനിങ് ടേബിളിന്‍റെ അടിയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. കോന്നി പെരിഞ്ഞൊട്ടക്കലിൽ തോമസ് എബ്രഹാമിന്‍റെ വീട്ടിൽ നിന്നാണ് വിഷപ്പാമ്പിനെ പിടികൂടിയത്.സാധാരണ പാമ്പാണെന്നാണ് ആദ്യം വീട്ടുകാർ...

യുവാവ് കുളത്തിൽ മുങ്ങിമരിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; എറിഞ്ഞുകൊന്നതെന്ന് കണ്ടെത്തൽ, പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മാർട്ടിൻ അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തിൽ എറിഞ്ഞാണ് കൊന്നതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. മുങ്ങിമരണമെന്ന് കരുതിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ...

കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം;ആറുപേര്‍ കസ്റ്റഡിയില്‍

തിരുവല്ല: കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ആറുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോണ്‍ട്രാക്ടര്‍, കയര്‍ കെട്ടിയവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല സിഐ സുനില്‍ കൃഷ്ണ പറഞ്ഞു. തിരുവല്ല...

മൂന്ന് ഗോൾ അടിച്ച് ചെന്നൈയെ തകർത്തു:വിജയ വഴിയിൽ തിരിച്ചെത്തി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി.യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ജയത്തോടെ കഴിഞ്ഞ മൂന്ന് കളിയിലും...

Popular this week