ബുര്‍ജ് ഖലീഫയ്ക്കരികില്‍ പിറന്നാളാഘോഷം:വിക്കിക്ക് നയന്‍സിന്റെ സര്‍പ്രൈസ്

ദുബായ്‌:പിറന്നാൾ ദിനത്തിൽ ഭര്‍ത്താവ് വിഘ്നേഷ് ശിവന് സര്‍പ്രൈസ് നിമിഷങ്ങളൊരുക്കി നയൻതാര. ബുർജ് ഖലീഫയ്ക്കരികിൽ സ്വപ്നസമാനമായ പിറന്നാൾ ആഘോഷമായിരുന്നു തന്റേതെന്ന് വിഘ്നേഷ് ശിവൻ പറഞ്ഞു. വിഘ്നേഷിന്റെ അമ്മ, സഹോദരി അടുത്ത സുഹൃത്തുക്കൾ കുടുംബാംഗങ്ങൾ എന്നിവർ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.

‘‘സ്നേഹം നിറഞ്ഞ കുടുംബാംഗങ്ങൾക്കൊപ്പം മനസ്സുനിറഞ്ഞ പിറന്നാൾ ആഘോഷം. ഭാര്യയിൽ നിന്നും അതിശയിപ്പിച്ച സർപ്രൈസും. എന്റെ തങ്കം. ബുർജ് ഖലീഫയുടെ താഴെ നിന്ന് സ്വപ്നസമാനമായ പിറന്നാൾ. അതും എന്റെ പ്രിയപ്പെട്ടവർക്കൊപ്പം. ഇതിൽ കൂടുതൽ എന്തുവേണം. ഈ നല്ല നിമിഷങ്ങൾ തന്ന് ജീവിതം അനുഗ്രഹീതപൂർണമാക്കുന്ന ദൈവത്തോട് നന്ദി.’’–പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ് കുറിച്ചു.

സുഹൃത്തുക്കളുടെയും അമ്മയുടെയും നയന്‍താരയുടേതുമായി മൂന്ന് പിറന്നാൾ കേക്കുകളാണ് വിഘ്നേഷിനായി ഒരുക്കിയത്. അമ്മയുടെ പിറന്നാൾ കേക്കിൽ ‘പിറന്നാൾ ആശംസകൾ മകനേ’ എന്നും സുഹൃത്തുക്കളുടെ കേക്കിൽ ‘പിറന്നാൾ ആശംസകൾ വിക്കി സർ’ എന്നും എഴുതിയപ്പോൾ ‘പിറന്നാൾ ആശംസകൾ മൈ ഉലകം’ എന്നായിരുന്നു നയൻതാര ഒരുക്കിയ കേക്കിലെ ആശംസ.

ഏറെ നാളത്തെ പ്രണയത്തിനു ശേഷം ജൂൺ 9 നായിരുന്നു നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ഷാറുഖ് ഖാൻ, രജനികാന്ത്, മണിരത്നം, ശരത് കുമാർ, വിജയ് സേതുപതി, രാധിക ശരത് കുമാർ, അജിത്, സൂര്യ, വിജയ്, കാർത്തി, വിജയ് സേതുപതി, ആര്യ, ദിലീപ്, ബോണി കപൂർ, സംവിധായകൻ ആറ്റ്‌ലി തുടങ്ങി നിരവധി പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News