30 C
Kottayam
Monday, November 25, 2024

വിജയ് ബാബു എവിടെയാണെന്ന് പോലീസിന് പിടിയില്ല, ദുബായിലും ഇല്ല, വെളിപ്പെടുത്തി ബൈജു കൊട്ടാരക്കര

Must read

കൊച്ചി: വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും പാളിയെന്ന് സംവിധായന്‍ ബൈജു കൊട്ടാരക്കര. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനായി അദ്ദേഹം എവിടെയാണെന്ന് പോലീസ് അന്വേഷിച്ചു. ഇത്രയും കാലത്ത് വിദേശത്താണെന്ന് പറഞ്ഞു. പിന്നീട് ദുബായിലാണെന്നും മനസ്സിലാക്കി. തുടര്‍ന്ന് പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

പക്ഷേ ഇതുവരെ വിജയ് ബാബുവിനെ പിടിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു. ഇത്രയും കാലം ദുബായിലാണെന്ന് പറഞ്ഞെങ്കിലും ഇപ്പോള്‍ അദ്ദേഹമവിടെ നിന്നും രക്ഷപ്പെട്ടുവെന്നാണ് അറിയാന്‍ കഴിയുന്നതെന്നും ബൈജു പറഞ്ഞു.

സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവരാന്‍ ഒരു പെണ്‍കുട്ടി നടത്തിയ ശ്രമങ്ങളാണ് ഇത്രയും വലിയ കുഴപ്പത്തിലേക്ക് എത്തിച്ചത്. ഈ പെണ്‍കുട്ടിയെ ഒരിക്കലും ഇര എന്ന് വിളിക്കാന്‍ സാധിക്കില്ല. വിജയ് ബാബുവിന്റെ അമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കുമൊക്കെ നല്‍കിയിട്ടുണ്ട്. ആ കത്ത് കണ്ടാല്‍, വിജയ് ബാബുവിന്റെ കൈയ്യിലുള്ള തെളിവ് കോടതിയില്‍ ഹാജരാക്കിയാല്‍, അദ്ദേഹത്തിന് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കുമെന്ന് തന്നെയാണ് പറയുന്നത്. പക്ഷേ വിജയ് ബാബു ബലാത്സംഗത്തിന് ഇരയാക്കി എന്ന് ഒരു പെണ്‍കുട്ടി പറഞ്ഞപ്പോള്‍, ആ പെണ്‍കുട്ടിയുടെ പേര് പറഞ്ഞതാണ് ഏറ്റവും വലിയ തെറ്റെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.

പീഡനക്കേസിലും വലുതായി വിജയ് ബാബുവിന്റെ പേരിലുള്ളതും ആ നടിയുടെ പേര് വെളിപ്പെടുത്തിയതാണ്. പക്ഷേ എന്തിനാണെന്ന് അറിയില്ല, പോലീസ് ഈ കേസില്‍ വല്ലാതെ തിടുക്കം കാണിക്കുന്നു. ഇന്റര്‍പോളിനെ വിളിക്കുന്നു, ലുക്കൗട്ട് നോട്ടീസ് ഇറക്കുന്നു. നാടാകെ തിരയുന്നു. വലിയ ഓളമുണ്ടാക്കുന്നു. മാധ്യങ്ങളെ അറിയിക്കുക വരെ ചെയ്യുന്നു. പക്ഷേ എന്തിനാണെന്ന് മാത്രം അറിയുന്നില്ല. ഈ തൃക്കാക്കര തിരഞ്ഞെടുപ്പ് കൊണ്ടാണോ എന്ന് സംശയമുണ്ട്. കാരണം ഒരു നടി ആക്രമിക്കപ്പെട്ട കേസില്‍ പല തരത്തിലുള്ള രാഷ്ട്രീയ നേതാക്കളുടെ അടക്കം ഇടപെടലുണ്ടായിട്ട്, ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. അങ്ങനെയുള്ളപ്പോള്‍ ഈ കേസിന് എന്തിനാണ് ഇത്ര തിടുക്കമെന്നും ബൈജു കൊട്ടാരക്കര ചോദിച്ചു.

തെളിവുകള്‍ ഉണ്ടായിട്ടും, കാര്യങ്ങള്‍ നേരെ ചൊവ്വേ നടത്താന്‍ പോലീസിന് സാധിച്ചില്ല. അപ്പോഴാണ് വിജയ് ബാബുവിനെ അന്വേഷിച്ച് പോലീസ് ദുബായിലും, ഗള്‍ഫ് രാജ്യങ്ങളില്‍ എവിടൊക്കെ ഉണ്ടായാലും പിടിക്കാനായി ഓടി നടക്കുന്നത്. എന്തൊരു ശുഷ്‌കാന്തിയാണ് അക്കാര്യത്തില്‍. എന്റെ മകനെതിരെ പെണ്‍കുട്ടി തന്ന പരാതിയെ മാനിക്കുന്നുവെന്ന് വിജയ് ബാബുവിന്റെ അമ്മ പരാതിയില്‍ പറയുന്നുണ്ട്. 22 വര്‍ഷം കൊണ്ട് കഷ്ടപ്പെട്ട് വളര്‍ന്ന് വന്ന തന്റെ മകന്റെ നേരെ വലിയ ആക്രമണമാണ് എല്ലായിടത്തും നിന്ന് നടന്നത്. നീതി പീഠത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ ഈ പെണ്‍കുട്ടി ഇത്രയും കാലം മകനുമായി നല്ല അടുപ്പത്തിലായിരുന്നു. ഇത്ര പെട്ടെന്ന് ആ ചിരിയും കളിയും മാറിയെന്ന് അന്വേഷിക്കണം. ഗൂഢാലോചനയുണ്ടെന്നും അവര്‍ പറയുന്നു.

പെണ്‍കുട്ടിയെ കൊണ്ട് ഇങ്ങനെ ഒരു പരാതി കൊടുക്കാന്‍ ആരെങ്കിലും പ്രേരണ കൊടുത്തിട്ടുണ്ടോ എന്നും, എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. എല്ലാ തെളിവുകളും ശേഖരിക്കാന്‍ നമ്മുടെ നിയമ സംവിധാനത്തില്‍ തന്നെ മാര്‍ഗങ്ങളുണ്ടല്ലോ? പെണ്‍കുട്ടി പറഞ്ഞ പരാതിക്കൊപ്പം ഇതും കൂടി അന്വേഷിച്ച്, തന്റെ മകന്‍ ആ അന്വേഷണത്തില്‍ തെറ്റുകാരനാണെന്ന് കണ്ടെത്തിയാല്‍, ആ പെണ്‍കുട്ടിക്കൊപ്പം നില്‍ക്കണമെന്നാണ് എന്റെ നിലപാടെന്ന് വിജയ് ബാബുവിന്റെ അമ്മ പറയുന്നു. പക്ഷേ മകന്‍ കുറ്റക്കാരനല്ല എന്ന് വിധിയെഴുതിയാല്‍, അവന്റെ സ്‌കൂളില്‍ പോകാന്‍ പ്രയാസപ്പെടുന്ന മകന് നീതി കിട്ടാതെ പോകുമെന്നും അവര്‍ പരാതിയില്‍ പറയുന്നുണ്ട്.

മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ വിജയ് ബാബുവിന്റെ അമ്മയായ മായാ ബാബു അവരുടെ സങ്കടങ്ങള്‍ പറയുന്നുണ്ട്. വിജയ് ബാബുവിന്റെ അമ്മ പറഞ്ഞതില്‍ കുറച്ച് കാര്യങ്ങള്‍ ഒരു മകന്റെ അമ്മ എന്ന നിലയില്‍ മനസ്സ് തൊട്ട് വായിക്കാന്‍ സാധിക്കുമെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. ആ അമ്മയ്ക്ക് ഈ പെണ്‍കുട്ടിയെ നന്നായി അറിയാമെന്ന് അവരുടെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ്. അങ്ങനെയെങ്കില്‍ ആ പെണ്‍കുട്ടിയുടെ പരാതിയും, വിജയ് ബാബുവിന്റെ കൈയ്യിലുള്ള തെളിവുകളും പരിശോധിച്ച ശേഷം മതിയായിരുന്നു പോലീസ് അറസ്റ്റിലേക്ക് നീങ്ങേണ്ടിയിരുന്നത്. ലുക്കൗട്ട് നോട്ടീസും, ഇന്റര്‍പോളിനെ സമീപിക്കലൊക്കെ അതിന് ശേഷം മതിയായിരുന്നു. ഇത് സ്ത്രീവിരുദ്ധതയൊന്നുമല്ല. നടി ആക്രമിക്കപ്പെട്ട കേസുമായി ഇതിനെ ബന്ധിപ്പിക്കാനുമാവില്ലെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പാലക്കാട് തോൽവി: കെ. സുരേന്ദ്രൻ രാജിയ്ക്ക്

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് കെ സുരേന്ദ്രൻ. പാലക്കാട്ടെ പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചത്. രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രൻ പക്ഷം അവകാശപ്പെട്ടുന്നു. അതേസമയം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ...

കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; ഒരുകോടി രൂപയും 300 പവനും കവർന്നതായി പരാതി

കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച. വളപട്ടണം മന്ന സ്വദേശി അഷ്റഫിന്റെ വീട്ടിൽ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി ഉയർന്നിരിക്കുന്നത്. അഷ്റഫും കുടുംബവും യാത്ര...

ഇൻസ്റ്റാ സുഹൃത്തുമായുള്ള വിവാഹത്തിന് തടസ്സം; അഞ്ചുവയസ്സുകാരിയെ അമ്മ കഴുത്ത് ഞെരിച്ചു കൊന്നു

ന്യൂഡൽഹി : ഇൻസ്റ്റഗ്രാം സുഹൃത്തിനെ വിവാഹം കഴിക്കാനായി അഞ്ചുവയസ്സുകാരിയായ മകളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. ഡൽഹി അശോക് വിഹാറിലാണ് സംഭവം. കുട്ടിയെ സ്വീകരിക്കാൻ സുഹൃത്തും കുടുംബവും വിസമ്മതിക്കുകയും വിവാഹം ചെയ്യാൻ...

കളമശ്ശേരിയിലെ അപ്പാർട്ട്മെൻ്റിൽ വീട്ടമ്മയുടെ കൊലപാതകം; 2 പ്രതികൾ പിടിയിൽ

കൊച്ചി: കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതികളായ രണ്ട് പേര്‍ പിടിയിൽ. കാക്കനാട് സ്വദേശിയായ ​  ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്‍ ഗിരീഷ് ബാബു, സുഹൃത്ത് ഖദീജ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ജെയ്സിയുടെ സ്വർണ്ണവും പണവും മോഷ്ടിക്കാൻ വേണ്ടിയായിരുന്നു...

നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിലേക്ക് വീണു; സംഭവം അരൂർ ചന്തിരൂരിൽ

അരൂർ: ചന്തിരൂരിൽ നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് റോഡരികിലെ കാനയിൽ വീണു. അപകടത്തിൽ ആളപായമില്ല. ചന്തിരൂർ സെൻ്റ് മേരീസ് പള്ളിക്ക് മുൻവശംവൈകിട്ട് അഞ്ചരയോടെയാണ് അപകടം. കലൂരിൽ നിന്നും എരമല്ലൂരിലേക്ക് വരികയായിരുന്ന പോപ്പിൻസ്...

Popular this week